നടൻ സൗബിൻ ഷാഹിറിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ പേരില്‍ സാമ്പത്തിക തട്ടിപ്പു നടത്തിയെന്ന പരാതിയില്‍ നടന് സൗബിന് ഷാഹിറിനെയും പിതാവ് ബാബു ഷാഹിറിനെയും കൊച്ചി മരട് പൊലീസാണ് ചോദ്യം ചെയ്തത്. രാവിലെ പതിനൊന്നരയോടെയാണ് ചോദ്യം ചെയ്യലിനായി സൗബിനും പിതാവും ഇവരുടെ ബിസിനസ് പങ്കാളി ഷോണ്‍ ആന്റണിയും സ്റ്റേഷനില്‍ എത്തിയത്. പ്രതികൾ 40 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്ത് ഏഴ് കോടി രൂപ തട്ടിയെന്നാണ് കേസ്. ആവശ്യമെങ്കിൽ സൗബിനെ വീണ്ടും വിളിപ്പിക്കുമെന്നും പൊലീസ് അറിയിച്ചു.
സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി
