ധൂർത്ത് ആരോപിച്ച് കേരളീയത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് പ്രതിപക്ഷം വിട്ടുനിന്നു.50000 കോടിരൂപയുടെ ബാധ്യതയിൽ നിൽക്കുന്ന സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുകയാണ് ജനങ്ങളെ നോക്കി കൊഞ്ഞനംകുത്തുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന് പറഞ്ഞു. ഉച്ചഭക്ഷണ വിതരണത്തിന്റെ പണം കൊടുക്കാനില്ലാത്ത സർക്കാരാണ് ആർഭാടം കാണിക്കുന്നത്. ജനകീയ കോടതിയിൽ സർക്കാരിനെ വിചാരണ ചെയ്ത് മറുപടി നൽകുമെന്നും വിഡി സതീശൻ പറഞ്ഞു.