സെക്രറ്ററിയേറ്റിന് മുന്നിൽ പണിമുടക്കുന്ന ആശ വർക്കർമാർ അടിയന്തരമായി ജോലിയിൽ പ്രവേശിക്കണമെന്ന് എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ സർക്കുലർ ഇറക്കി. ആശ വർക്കർമാർ പണിമുടക്ക് തുടരുകയാണെങ്കിൽ പകരം സംവിധാനം ഏർപ്പെടുത്തണമെന്നും നിർദ്ദേശമുണ്ട്. ഇതിനായുള്ള നടപടികൾ മെഡിക്കൽ ഓഫീസർമാർ സ്വീകരിക്കണമെന്നും കാലതാമസം ഒഴിവാക്കാൻ അടുത്ത വാർഡിലെ ആശാ വർക്കർക്കർക്ക് അധിക ചുമതല നൽകണമെന്നും അല്ലെങ്കിൽ ആരോഗ്യ പ്രവർത്തകർ വഴിയോ സന്നദ്ധ പ്രവർത്തകർ വഴിയോ സേവനം ഉറപ്പാക്കണമെന്നും നിർദ്ദേശമുണ്ട്.
ആശ വർക്കർമാർ അടിയന്തരമായി ജോലിയിൽ പ്രവേശിക്കണമെന്ന് നിർദ്ദേശം
