പുതിയ എക്‌സ് (ട്വിറ്റര്‍) ഉപയോക്താക്കള്‍ക്ക് പ്ലാറ്റ്ഫോമില്‍ പോസ്റ്റുകള്‍ പങ്കുവെക്കാന്‍ പ്രതിവര്‍ഷം ഒരു ഡോളര്‍ നല്‍കേണ്ടിവരുമെന്ന് തലവന്‍ ഇലോണ്‍ മസ്‌ക്. പോസ്റ്റുകള്‍ വായിക്കാന്‍ പണമൊന്നും നല്‍കേണ്ടതില്ല, എന്നാല്‍, എന്തെങ്കിലും പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഒരു ഡോളര്‍ നല്‍കി അതിനുള്ള ഫീച്ചര്‍ നേടിയെടുക്കണം. ആഗോളതലത്തില്‍ അവതരിപ്പിക്കുന്നതിന് മുമ്പ് കമ്പനി ഈ പുതിയ പദ്ധതിയുടെ പരീക്ഷണം ന്യൂസിലന്‍ഡിലും ഫിലിപ്പീന്‍സിലും അവതരിപ്പിക്കാന്‍ പോവുകയാണ്. കാരണം ‘ബോട്ട്’ ട്വിറ്ററിലെ ബോട്ടുകളെ നേരിടാനാണ് പുതിയ നീക്കമെന്നാണ് ഇലോണ്‍ മസ്‌കിന്റെ വിശദീകരണം. ‘നോട്ട് എ ബോട്ട്’ പ്രോഗ്രാമിന്റെ ഭാഗമായ പുതിയ നീക്കം. എക്‌സ് എന്ന മൈക്രോ ബ്ലോഗിങ് സൈറ്റില്‍ നിലനില്‍ക്കുന്ന സ്പാമിങ് കുറക്കുന്നതിനും പ്ലാറ്റ്ഫോമിലെ കൃത്രിമത്വവും ബോട്ടുകളുടെ പ്രവര്‍ത്തനവും ഇല്ലാതാക്കുന്നതിനും വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന് അവര്‍ അറിയിച്ചു. സബ്സ്‌ക്രൈബ് ചെയ്യാന്‍ തയ്യാറാകാത്ത പുതിയ ഉപയോക്താക്കള്‍ക്ക് പോസ്റ്റുകള്‍ കാണുന്നതും വീഡിയോകള്‍ കാണുന്നതും പോലുള്ള ‘റീഡ് ഓണ്‍ലി’ പ്രവര്‍ത്തനങ്ങള്‍ മാത്രമേ ചെയ്യാന്‍ കഴിയൂ. എക്‌സിന്റെ പ്രധാന സബ്സ്‌ക്രിപ്ഷന് പുറമെയാണ് ഈ പുതിയ പ്രോഗ്രാം അവതരിപ്പിച്ചിരിക്കുന്നത്. കൂടുതല്‍ പണം സമ്പാദിക്കുന്നതിനും 2024-ഓടെ ലാഭകരമാക്കുന്നതിനുമായി പ്രീമിയം പെയ്ഡ് സബ്സ്‌ക്രിപ്ഷന്‍ സേവനം മൂന്ന് അംഗത്വ ശ്രേണികളായി വിഭജിക്കാനും എക്സ് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുണ്ട്.