‘ഗോസിപ്പൂക്കള്’ വൈവിധ്യമായ പ്രമേയങ്ങളും വ്യതിരിക്തങ്ങളായ ആവിഷ്ക്കാരവഴികളും അനിര്‍വചനീയമായ ഭാവനകളും കൊണ്ട് സമ്പന്നമാണ്. ജീവിതത്തിന്റെ സമസ്തമൂല്യങ്ങളും സ്ഥാപനവല്ക്കരിക്കപ്പെടുന്ന, യാന്ത്രികമാകുന്ന വര്‍ത്തമാനകാലത്തില്‍ ബന്ധങ്ങളിലെ ഊഷ്മളത അപഹരിക്കപ്പെടുന്നതിന്റെ ആകുലതകളാണ് കവി പങ്കുവെയ്ക്കുന്നത്. പ്രണയഭൂപടം, ചരസ്സിന്റെ സംഗീതം, അച്ഛനൊപ്പമുള്ള യാത്രകള്‍, അനുരാഗപരാഗികള്, പാസ്വേര്ഡ് തുടങ്ങി ശ്രദ്ധേയമായ മുപ്പത്തൊന്നുകവിതകള്. ‘ഗോസിപ്പൂക്കള്’. രഹേഷ് രമേശന്. ബുക്ക് കഫെ പബ്ലിക്കേഷന്‍സ്. വില 100 രൂപ.
