മലയാള സിനിമയില്‍ കാള്‍ട്ട് പദവി ലഭിച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു ‘രതിനിര്‍വേദം’. 1978ല്‍ ഭരതന്റെ സംവിധാനത്തില്‍ ആയിരുന്നു ചിത്രം പുറത്തിറങ്ങിയത്. ഇതേ പേരിലുള്ള തന്റെ നോവലിനെ ആസ്പദമാക്കി പത്മരാജന്‍ ആയിരുന്നു തിരക്കഥ ഒരുക്കിയിരുന്നത്. നാട്ടും പ്രദേശത്തെ രതി എന്ന സ്ത്രീയുടെയും പപ്പു എന്ന യുവാവിന്റെയും കഥ ആയിരുന്നു ചിത്രം പറഞ്ഞത്. ഭരതന്റെ രതിനിര്‍വേദം റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു രതിനിര്‍വേദവും തിയറ്ററുകളില്‍ എത്തി. 2011ല്‍ ആയിരുന്നു രണ്ടാം രതനിര്‍വേദം തിയറ്ററില്‍ എത്തിയത്. ശ്വേതാ മേനോന്‍ ആയിരുന്നു ചിത്രത്തിലെ രതി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. പപ്പുവായി എത്തിയത് ശ്രീജിത്ത് വിജയി ആയിരുന്നു. വന്‍ പ്രേക്ഷക- നിരൂപക പ്രശംസ ലഭിച്ച ചിത്രം മലയാളികള്‍ ഒന്നടങ്കം ഏറ്റെടുത്തു. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഇന്നും ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ ചിത്രം പുറത്തിറങ്ങി പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ഇപ്പുറം റി-റിലീസിന് എത്തിയിരിക്കുകയാണ് രതിനിര്‍വേദം. ചിത്രത്തിന്റെ കന്നഡ വെര്‍ഷന്‍ ആണ് വീണ്ടും തിയറ്ററില്‍ എത്തിയിരിക്കുന്നത്. ആന്ധ്രാപ്രദേശിലെ 150 തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തി. ടി കെ രാജീവ് കുമാര്‍ ആയിരുന്നു സംവിധാനം. കെപിഎസി ലളിത, ഗിന്നസ് പക്രു, ശോഭ മോഹന്‍ തുടങ്ങി നിരവധി പേര്‍ ചിത്രത്തില്‍ അണിനിരന്നിരുന്നു. ആദ്യ സിനിമയില്‍ ജയഭാരതിയും കൃഷ്ണ ചന്ദ്രനും ആയിരുന്നു പ്രധാന വേഷങ്ങളില്‍ എത്തിയത്.