ഓഡി കാറില്‍ പോയി റോഡരികില്‍ പച്ചക്കറി വില്‍ക്കുന്ന കര്ഷകന്. കേരളത്തില്‍തന്നെയാണ്. മലയാളി പൊളിയാണ്. രണ്ടേകാല്‍ ലക്ഷത്തോളം ഫോളോവേഴ്സുള്ള ‘വെറൈറ്റി ഫാര്‍മര്‍’ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ എസ്.പി. സുജിത്ത് യാണ് ഓഡി കാറില്‍ വന്ന് റോഡരികില്‍ ചീര വില്‍ക്കുന്ന വീഡിയോ പങ്കുവച്ച് വൈറലായത്. സുജിത്ത് തോട്ടത്തില്‍നിന്നു ചീര പറിച്ചെടുക്കുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. തടര്‍ന്നു സ്റ്റൈല്മന്നനേപ്പോലെ ഓഡി കാറില്‍ മാര്‍ക്കറ്റിനരികില്‍ വന്നിറങ്ങി. ധരിച്ചിരുന്ന മുണ്ട് ഉരിഞ്ഞുമാറ്റി കാറിലേക്കിട്ടു. ഷോര്ട്ട്സു ധരിച്ച സുജിത്ത് ചെരുപ്പഴിച്ച് തൊട്ടരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഓട്ടോറിക്ഷയുടെ പിറകില്‍നിന്നു ചീരക്കെട്ട് ചുമലിലെടുത്ത് വഴിയരികില്‍ വിരിച്ചിരുന്ന മാറ്റില്‍ വച്ച് വില്പന തുടങ്ങുന്നു. അതിവേഗം ചീര വിറ്റു തീര്‍ന്ന് ഓഡി കാറില്‍ മടങ്ങിപ്പോകുന്നതും വീഡിയോയില്‍ കാണാം. ‘ഓഡി കാറില്‍ പോയി ചീര വിറ്റപ്പോള്‍’ എന്ന് കുറിപ്പോടെയാണ് സുജിത്ത് വീഡിയോ പങ്കുവച്ചത്. പത്തു ലക്ഷത്തോളം പേരാണു വീഡിയോ കണ്ടത്. അഞ്ചര ലക്ഷം പേര് ലൈക്കു ചെയ്തു. കൃഷിയുടെ മഹത്വത്തെ വിളംബരം ചെയ്യുന്ന ഈ വീഡിയോക്ക് കൗതുകകരമായ അനേകം കമന്റുകളുമുണ്ട്. സഭാഷ് സുജിത്ത്, കൃഷിയിലും ജീവിത വിജയത്തിലും ഇനിയും ഒരുപാടു മുന്നേറാന്‍ കഴിയട്ടെ.
ഓഡി കാറില്‍ പോയി ചീരക്കച്ചവടം
