ദില്ലി പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള എഫ്.ഐ.ആറിൽ ചൈനീസ് ബന്ധമുള്ള സ്ഥാപനങ്ങളില്‍നിന്ന് ന്യൂസ് ക്ലിക്ക് ഫണ്ട് സ്വീകരിച്ചെന്ന് വ്യക്തമാക്കുന്നു.ആക്ടിവിസ്റ്റ് ഗൗതം നവ് ലാഖെക്കിന് ന്യൂസ് സ്ക്ലിക്കില് ഓഹരിയുണ്ടെന്നും എഫ്.ഐ.ആറില്‍ പറയുന്നുണ്ട്. ചൈനയില്‍നിന്ന് വന്‍തോതില്‍ ഫണ്ട് വന്നിട്ടുണ്ടെന്നും ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചിട്ടുണ്ടെന്നുമാണ് ദില്ലി പൊലീസിന്റെ ആരോപണം. സർക്കാരിന്റെ കോവിഡ് പ്രവര്‍ത്തനങ്ങളെ ന്യൂസ് ക്ലിക്ക് നിരന്തരം മോശമായി ചിത്രീകരിച്ചുവെന്ന ആരോപണവും എഫ്.ഐ.ആറിലുണ്ട്.
ചൈനീസ് ബന്ധമുള്ള സ്ഥാപനങ്ങളില്‍നിന്ന് ന്യൂസ് ക്ലിക്ക് ഫണ്ട് സ്വീകരിച്ചെന്ന് ദില്ലി പൊലീസ്
