യാക്കോബ് എന്ന പിതാവിന്റെയും പന്ത്രണ്ട് പുത്രന്മാരുടെയും ഉദ്വേഗജനകമായ കഥയാണ് ‘കിനാവ്’. പന്ത്രണ്ടില്‍ ഒരുവനായ ജോസഫ് കാണുന്ന കിനാവുകള്‍ ഓരോന്നായി പിന്നീട് യാഥാര്‍ത്ഥ്യമായിത്തീരുന്നു. പക്ഷേ, നന്മയുടെയും നിഷ്കളങ്കതയുടെയും പ്രതീകമായ ജോസഫിന് കിനാവുകളുടെ പേരില്‍ നേരിടേണ്ടിവന്നത് കടുത്ത പരീക്ഷണങ്ങളും തിക്താനുഭവങ്ങളുമായിരുന്നു. സ്വന്തം സഹോദരന്മാര് അടിമയാക്കി വിറ്റതുവഴി പരദേശിയായിത്തീരേണ്ടിവന്നു ജോസഫിന്. എന്നാല്‍ തിന്മയ്ക്ക് താത്കാലിക വിജയമേയുള്ളൂവെന്നും ഒടുവില്‍ നന്മതന്നെ വിജയം നേടുമെന്നും ജോസഫിന്റെ ജീവിതം സാക്ഷ്യപ്പെടുത്തുന്നു. ആകാംക്ഷാഭരിതമായ ഒട്ടനവധി മുഹൂര്‍ത്തങ്ങളിലൂടെ വായനക്കാരെ കടത്തിക്കൊണ്ടുപോകുന്ന വി.ജെ. ജയിംസിന്റെ അത്യുജ്ജ്വല സൃഷ്ടിയാണ് ബൈബിളില്‍നിന്ന് ഇതള്‍ വിരിഞ്ഞ കിനാവ് എന്ന ബാലസാഹിത്യ നോവല്‍. ഡിസി ബുക്സ്. വില 189 രൂപ.
