ലോകജനതയെ ഒന്നടങ്കം നടുക്കിയ സംഭവമായിരുന്നു ടൈറ്റന് ദുരന്തം. ടൈറ്റാനിക് എന്ന കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാനായി അറ്റ്ലാന്റിക് സമുദ്രത്തിന്റെ ഉള്ളിലേക്ക് വിനോദസഞ്ചാരികളുമായ പോയ ടൈറ്റന് പേടകം അപകടത്തില്‍പ്പെടുകയായിരുന്നു. 2023 ജൂണ്‍ മാസത്തിലായിരുന്നു ദുരന്തം. ഓഷ്യന്‍ഗേറ്റ് എക്സ്പെഡീഷന്‍സ് കമ്പനിയുടെ ജലപേടകമായിരുന്നു ടൈറ്റന്. അഞ്ച് യാത്രികരാണ് ദുരന്തത്തിന് ഇരയായത്. ബ്രിട്ടീഷ് കോടീശ്വരന് ഹാമിഷ് ഹാന്‍ഡിംഗ്, ബ്രിട്ടീഷ്- പാകിസ്ഥാനി വ്യവസായി ഷെഹ്സാദ ദാവൂദ്, മകന് സുലെമാന്, ഓഷ്യന്‍ഗേറ്റ് എക്സ്പെഡിഷന് ഉടമ സ്റ്റോക്ടന്‍ റഷ്, മുങ്ങല്‍ വിദഗ്ധന്‍ പോള്‍ ഹെന്റി എന്നിവരാണ് പേടകത്തിലുണ്ടായിരുന്നത്. ടൈറ്റന് ദുരന്തത്തെ ആസ്പദമാക്കി ഒരു ഹോളിവുഡ് ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. മൈന്‍ഡ്റയറ്റ് എന്റര്‍ടൈന്‍മെന്റാണ് ചിത്രം പ്രഖ്യാപിച്ചത്. ഇ ബ്രയാന്‍ ഡബ്ബിന്‍സാണ് ചിത്രത്തിന്റെ സഹനിര്‍മാതാവ്. ജസ്റ്റിന് മഗ്രേഗര്‍, ജോനാഥന് കേസി എന്നിവരാണ് തിരക്കഥ ഒരുക്കുന്നത്. ദുരന്തത്തിന് ഇരയായവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമുള്ള ആദരവായിരിക്കും ആ ചിത്രമെന്ന് ജോനാഥന് കേസി പറഞ്ഞു.
ടൈറ്റന് ദുരന്തം സിനിമയാകുന്നു
