*1985ലെ ഏറ്റവും മികച്ച ജനപ്രിയ സഹനടി ? ഓപ്ഷന്‍സ് കാണാന്‍ : https://youtu.be/MY_Q2PZKMdM | വോട്ട് രേഖപ്പെടുത്താന്‍ : https://dailynewslive.in/polls/*
◾കരുവന്നൂര്‍ സഹകരണ ബാങ്കിലെ സാമ്പത്തിക പ്ര്ശനത്തിനു പരിഹാരമുണ്ടാക്കാന്‍ സിപിഎം നേതാക്കളുടെ ശ്രമം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വിളിച്ച യോഗത്തില്‍ കേരള ബാങ്ക് വൈസ് ചെയര്‍മാന്‍ എം.കെ. കണ്ണനും പങ്കെടുക്കുന്നുണ്ട്. നിക്ഷേപകര്‍ക്കു പണം തിരിച്ചു നല്‍കാന്‍ 40 കോടി രൂപ കൂടി വേണമെന്ന് കണ്ണന്‍ ഇന്നലെ പറഞ്ഞിരുന്നു.
◾കരുവന്നൂര്‍ സഹകരണ ബാങ്കിലെ ബാധ്യതകള്‍ തീര്‍ക്കാന്‍ സഹകരണ പുനരുദ്ധാരണ നിധിയില്‍നിന്ന് പണം സമാഹരിക്കാനാണ് ശ്രമമെന്ന് സഹകരണ മന്ത്രി വി.എന്‍ വാസവന്‍. സഹകരണ പുനരുദ്ധാരണ നിധിയ്ക്ക് റിസര്‍വ് ബാങ്കിന്റെ നിയന്ത്രണമില്ല. അടുത്ത ആഴ്ചയോടെ ഒരു പാക്കേജ് പ്രഖ്യാപിക്കുമെന്നും വാസവന്‍ പറഞ്ഞു.
◾ഡോക്ടര്‍ നിയമനത്തിനു കോഴ നല്‍കിയെന്ന ആരോപണത്തില്‍ ആര്‍ക്കാണു പണം കൈമാറിയതെന്നു വ്യക്തമാകാന്‍ മന്ത്രിയുടെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കും. പണം നല്‍കിയെന്നു പറയുന്ന ഏപ്രില്‍ 10 ന് അഖില്‍ മാത്യു പത്തനംതിട്ടയിലായിരുന്നെന്നും അഖില്‍ മാത്യവാണെന്നു പറഞ്ഞ് മറ്റാരോ പണം തട്ടിയെടുത്തതാകുമെന്നാണ് പോലീസിന്റെ നിഗമനം. ഈ സാഹചര്യത്തിലാണ് സെക്രട്ടറിയേറ്റിലെ ദൃശ്യങ്ങള്‍ പരിശോധിക്കുന്നത്. കേസില്‍ ഇടനിലക്കാരന്‍ പത്തനംതിട്ട സിഐടിയു മുന്‍ ഓഫീസ് സെക്രട്ടറി അഖില്‍ സജീവിനെ പ്രതിചേര്‍ക്കും.
*ഇഷ്ടം പോലെ ഓഫറുമായി തൃശൂര്‍ പുളിമൂട്ടില്‍ സില്‍ക്‌സ്*
തൃശൂര്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ വാര്‍ഷിക ഡിസ്‌കൗണ്ട് സെയിലില്‍ 70 ശതമാനം വരെ കിഴിവ്. സാരികള്‍ക്ക് 70 ഉം ലേഡീസ് വെയറിനും മെന്‍സ് വെയറിനും 65 ഉം കിഡ്‌സ് വെയറിന് 60 ശതമാനവും വരെ കിഴിവ്. ഇഷ്ടം പോലെ ഓഫര്‍ നേടാന്‍ ഉടന്‍ തന്നെ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ ഷോറൂം സന്ദര്‍ശിക്കൂ.
◾ബിജെപി ബന്ധമുള്ള പാര്‍ട്ടിയായി ഇടതുമുന്നണിയില്‍ തുടരാനാവില്ലെന്ന് ജെഡിഎസിനോടു സിപിഎം. വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ പാര്‍ട്ടിയായ ജനതാദളിന്റെ ദേശീയ അധ്യക്ഷന്‍ മുന്‍പ്രധാനമന്ത്രി ദേവഗൗഡ എന്‍ഡിഎയില്‍ പ്രവര്‍ത്തിക്കുമെന്നു പ്രഖ്യാപിച്ചിരിക്കേയാണ് സിപിഎം അടിയന്തരമായി പ്രശ്നം പരിഹരിക്കണമെന്നു നിര്‍ദേശിച്ചത്.
◾ഇന്നും നാളേയും തീവ്രമഴ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. നാളെ കോഴിക്കോടും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
◾ഇടുക്കിയിലെ ദൗത്യസംഘമെന്നു കേള്‍ക്കുമ്പോള്‍ ജെസിബിയേയും പൂച്ചയേയും ദുസ്വപ്നം കാണേണ്ടെന്ന് മന്ത്രി കെ രാജന്‍. റവന്യൂ വകുപ്പ് മുഖ്യമന്ത്രിയുമായി ആലോചിച്ചെടുത്ത നടപടിയാണെന്നും മന്ത്രി വ്യക്തമാക്കി. ദൗത്യസംഘത്തെ തുരത്തുമെന്നു ഭീഷണിപ്പെടുത്തി പ്രസംഗിച്ച സിപിഎം നേതാവും മുന്‍മന്ത്രിയുമായ എംഎം മണിക്കു മറുപടിയായിട്ടായിരുന്നു മന്ത്രിയുടെ പ്രതികരണം.
◾മുട്ടില്‍ മരംമുറിക്കേസില്‍ കര്‍ഷകര്‍ക്കും സ്ഥലമുടമകളായ ആദിവാസികള്‍ക്കും പിഴ ചുമത്തിയ റവന്യൂവകുപ്പു നടപടി പിന്‍വലിക്കണമെന്ന് സിപിഎം വയനാട് ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍ ആവശ്യപ്പെട്ടു. യാഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനാണ് ഉദ്യോഗസ്ഥ ശ്രമമെന്നും ഗഗാറിന്‍ ആരോപിച്ചു.
*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ*
ജീവിതം സുന്ദരമാക്കാന്‍ KSFE ഡയമണ്ട് ചിട്ടികള്‍. ബമ്പര്‍ സമ്മാനം : 25 ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങള്‍. കൂടാതെ ആയിരം പവന്‍ സ്വര്‍ണ്ണവും.
*കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com , Ph: 0487 – 2332255 , Toll free Helpline: 18004253455*
◾മലപ്പുറം ജില്ലയിലെ പൊന്നാനി മാതൃശിശു ആശുപത്രിയില്‍ ഒ നെഗറ്റീവ് രക്തത്തിനു പകരം ബി പോസിറ്റീവ് രക്തം നല്‍കിയ ഗര്‍ഭിണിയുടെ ആരോഗ്യനില മെച്ചപ്പെട്ടെന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് അധികൃതര്‍. മലപ്പുറം സ്വദേശിനി റുക്സാന അപകട നില തരണം ചെയ്തെന്നും ഗര്‍ഭസ്ഥ ശിശുവിന് പ്രശ്നങ്ങളൊന്നുമില്ലെന്നുമാണ് അറിയിച്ചത്.
◾ഇടുക്കി ഡാമിലെ സുരക്ഷ വീഴ്ച സംബന്ധിച്ച അന്വേഷണം ക്രൈം ബ്രാഞ്ചിന്. പാലക്കാട് സ്വദേശി മുഹമ്മദ് നിയാസാണ് ഹൈമാസ്റ്റ് ലൈറ്റുകളുടെ പോസ്റ്റുകള്‍ക്കു താഴെ താഴിട്ട് പൂട്ടുകയും ഷട്ടര്‍ റോപ്പില്‍ ദ്രാവകം ഒഴിക്കുകയും ചെയ്തത്.
◾കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ തനിക്കെതിരേ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ ഡിജിപിക്കു പരാതി നല്‍കി.
◾പത്തനംതിട്ടയിലെ നിരണം പഞ്ചായത്ത് ഭരണം യുഡിഎഫില്‍നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. സിപിഎമ്മിലെ എംജി രവിയെ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുത്തു. പുറത്തായ മുന്‍ പ്രസിഡന്റ് കെപി പുന്നൂസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് എത്തിയില്ല. യുഡിഎഫിനെ പിന്തുണച്ചിരുന്ന രണ്ട് സ്വതന്ത്രരില്‍ ഒരാള്‍ എല്‍ഡിഎഫിനെ പിന്തുണക്കുകയും ചെയ്തതോടെ എല്‍ഡിഎഫ് പഞ്ചായത്ത് ഭരണം പിടിച്ചെടുക്കുകയായിരുന്നു.
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾
◾കന്യാകുമാരി ജില്ലയിലെ മാര്‍ത്താണ്ഡത്തിനു സമീപം 36 കോടി രൂപ മൂല്യമുള്ള തിമിംഗില ഛര്‍ദിയുമായി ആറ് മലയാളികള്‍ പിടിയിലായി. തിരുവനന്തപുരം സ്വദേശി വിവേകാനന്ദന്‍ (49), കൊല്ലം സ്വദേശി നിജു (39), കാരക്കോണം സ്വദേശികളായ ജയന്‍ (41), ദിലീപ് (26), പാലക്കാട് സ്വദേശികളായ ബാലകൃഷ്ണന്‍ (50), വീരാന്‍ (61) എന്നിവരാണ് കന്യാകുമാരി പൊലീസിന്റെ പിടിയിലായത്.
◾കോഴിക്കോട് കൊയിലാണ്ടി മാടാക്കരയില്‍ ഭാര്യയെ മര്‍ദിച്ചെന്ന പരാതി അന്വേഷിക്കാന്‍ എത്തിയ പോലീസ് സംഘത്തെ ആക്രമിച്ചയാളെ അറസ്റ്റു ചെയ്തു. ആക്രമണത്തില്‍ എഎസ്ഐ വിനോദ് അടക്കം മൂന്നു പൊലീസുകാര്‍ക്ക് പരിക്കേറ്റു. പ്രതി അബ്ദുള്‍ റൗഫിനെ റിമാന്‍ഡു ചെയ്തു.
◾കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ഒന്നേ കാല്‍ കിലോ കഞ്ചാവുമായി തിരുവല്ല കവിയൂര്‍ സ്വദേശി സി.വി.അരുണ്‍മോനെ എക്സൈസ് പിടികൂടി. തലയോലപ്പറമ്പില്‍ ഇതര സംസ്ഥാന തൊഴിലാളികളില്‍ നിന്ന് ഒന്നേ മുക്കാല്‍ കിലോ കഞ്ചാവും പിടികൂടി.
◾മണിപ്പൂരിലെ കലാപം തടയുന്നതില്‍ ബിജെപി സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ബിജെപി മണിപ്പൂര്‍ നേതാക്കള്‍. അഞ്ചു മാസമായിട്ടും പ്രശ്ന പരഹാരമായില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് എ. ശാരദാദേവി അടക്കം എട്ടു നേതാക്കള്‍ ഒപ്പുവച്ച കത്ത് പാര്‍ട്ടി പ്രസിഡന്റ് ജെ.പി. നദ്ദയ്ക്ക് അയച്ചു. മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാരുടെ വസതികള്‍ കലാപകാരികള്‍ തീവയ്ക്കാനും ആക്രമിക്കാനും ശ്രമിച്ചതിനിടെയാണ് കത്ത്.
◾ഉയര്‍ന്ന പെന്‍ഷന്‍ സംബന്ധിച്ച വേതന വിവരങ്ങള്‍ അപ്ലോഡ് ചെയ്യുന്നതിന് തൊഴിലുടമകള്‍ക്കുള്ള സമയം ഡിസംബര്‍ 31 വരെ നീട്ടി.
◾ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിന് തന്റെ ബാനറോ പോസ്റ്ററോ പതിക്കില്ലെന്ന് ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. തന്റെ മണ്ഡലമായ നാഗ്പൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ജനങ്ങള്‍ക്കു ചായ നല്‍കില്ലെന്നും മന്ത്രി പറഞ്ഞു. തനിക്കു വോട്ടു ചെയ്യുന്നവര്‍ ചെയ്യും, അല്ലാത്തവര്‍ ചെയ്യില്ലെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു.
◾തെലങ്കാനയില്‍ ലോകത്തെ ഏറ്റവും നീളം കൂടിയ ഫാക്ടറിക്കു കിറ്റെക്സ് കമ്പനി തറക്കല്ലിട്ടു. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലെ സീതാരാംപൂരില്‍ 1.2 കിലോമീറ്റര്‍ വീതം നീളമുള്ള മൂന്നു ഫാക്ടറിയും മൊത്തം 3.6 കിലോമീറ്റര്‍ നീളമുള്ള ഫൈബര്‍ ടു അപ്പാരല്‍ നിര്‍മ്മാണ കേന്ദ്രവുമാണ് ഒരുങ്ങുന്നത്. തെലങ്കാന വ്യവസായ മന്ത്രി കെ.ടി രാമറാവു ശിലാസ്ഥാപനം നിര്‍വ്വഹിച്ചു. 250 ഏക്കറില്‍ 45 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടമാണ് നിര്‍മിക്കുന്നതെന്ന് കിറ്റെക്സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ സാബു എം. ജേക്കബ് പറഞ്ഞു. അടുത്ത വര്‍ഷം സെപ്റ്റംബറില്‍ പണി പൂര്‍ത്തിയാക്കും. കുട്ടികളുടെ വസ്ത്രങ്ങളില്‍ ലോകത്തിലെ രണ്ടാമത്തെ വലിയ നിര്‍മ്മാതാക്കളാണ് കിറ്റെക്സ് ഗ്രൂപ്പ്.
◾ടാക്സി ഡ്രൈവറുടെ അക്കൗണ്ടില്‍ അബദ്ധത്തില്‍ ഒമ്പതിനായിരം കോടി രൂപ നിക്ഷേപിച്ച സംഭവത്തിനു പിറകേ, തമിഴ്നാട് മെര്‍ക്കന്റൈല്‍ ബാങ്ക് എംഡിയും സിഇഒയുമായ എസ് കൃഷ്ണന്‍ രാജിവച്ചു. കഴിഞ്ഞ വര്‍ഷം ചുമതലയേറ്റ ഇദ്ദേഹം വ്യക്തിപരമായ കാരണങ്ങളാലാണ് രാജി വയ്ക്കുന്നതെന്നാണ് അറിയിച്ചത്.
◾മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഗണേശ വിഗ്രഹം നിമജ്ജനം ചെയ്യുന്നതിനിടെ വെള്ളക്കെട്ടില്‍ മുങ്ങി സഹോദരങ്ങളടക്കം മൂന്നു യുവാക്കള്‍ മരിച്ചു.
◾യുകെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വിക്രം ദുരൈസ്വാമിയെ സ്‌കോട്ടലന്‍ഡിലെ ഗുരുദ്വാരയില്‍ ഖലിസ്ഥാന്‍ തീവ്രവാദികള്‍ തടഞ്ഞു. ഇതേത്തുടര്‍ന്ന് അദ്ദേഹം മടങ്ങിപ്പോയി.
◾2023 ഏഷ്യന്‍ ഗെയിംസിലെ മിക്സഡ് ഡബിള്‍സ് ടെന്നീസില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ-ഋതുജ ഭോസാലെ സഖ്യത്തിന് സ്വര്‍ണം. ഫൈനലില്‍ ചൈനീസ് തായ്പേയി സഖ്യത്തെ പരാജയപ്പെടുത്തിയാണ് ഇന്ത്യ സ്വര്‍ണം നേടിയത്.
◾സ്വര്‍ണ വില കുത്തനെ താഴോട്ട്. സമീപകാലത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് ഇന്ന് കേരളത്തിലെ സ്വര്‍ണ വില. ആഗോള വിപണിയുടെ ചുവടു പിടിച്ചാണ് കേരളത്തിലും വില കുറയുന്നത്. ആഗോള വിപണിയില്‍ 1848.82 ഡോളറിലാണ് ട്രോയ് ഔണ്‍സ് സ്വര്‍ണ വില. കഴിഞ്ഞ ആറ് മാസത്തെ ഏറ്റവും വിലക്കുറവിലാണ് കേരളത്തിലെ സ്വര്‍ണ വില ഇപ്പോള്‍. 22 കാരറ്റ് സ്വര്‍ണം പവന് കഴിഞ്ഞ അഞ്ച് ദിവസത്തില്‍ 1,280 രൂപയുടെ ഇടിവാണുണ്ടായത്. ഇന്ന് 240 രൂപ കുറഞ്ഞു. ഇന്നലെ 200 രൂപയുടെ കുറവാണുണ്ടായത്. പവന് ഇന്ന് 42,680 രൂപയായി. ഒരു ഗ്രാമിന് ഇന്ന് 30 രൂപ കുറഞ്ഞ് 5,335 രൂപയായി. 18 കാരറ്റ് സ്വര്‍ണ വിലയും കുറഞ്ഞു. ഗ്രാമിന് 4,413 രൂപയാണ് ഇന്നത്തെ വില. 25 രൂപയുടെ കുറവാണുണ്ടായത്. 22 കാരറ്റ് സ്വര്‍ണ വിലയില്‍ കഴിഞ്ഞ ഒരു കഴിഞ്ഞ വര്‍ഷത്തെ നിരക്കുകള്‍ (2022 സെപ്റ്റംബര്‍) പരിശോധിച്ചാല്‍ 10,000 രൂപയോളം വില ഉയര്‍ന്നതായി കാണാം. പിന്നീട് വിലക്കുറവ് രേഖപ്പെടുത്തിയെങ്കിലും കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 7,000 രൂപയോളം വര്‍ധനവിലാണ് സ്വര്‍ണമുള്ളത്. ആഗോള വിപണിയില്‍ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വര്‍ണം. ഇക്കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 1628 ഡോളര്‍ വരെ സ്വര്‍ണം താഴ്ന്നിരുന്നു. 2022 സെപ്റ്റംബറിലായിരുന്നു അത്. പിന്നീട് ഡിസംബറിലാണ് 1700 ഡോളറിന് മുകളിലേക്ക് എത്തിയത്. സംസ്ഥാനത്ത് വെള്ളി വിലയില്‍ ഇന്ന് നേരിയ കുറവ്. സാധാരണ വെള്ളിക്ക് 76 രൂപയാണ് വില. ഒരു രൂപയുടെ കുറവ്. ഹോള്‍മാര്‍ക്ക്ഡ് വെള്ളിക്ക് 103 രൂപ.
◾ഇന്ത്യന്‍ വിപണിയില്‍ ഏറെ തരംഗം സൃഷ്ടിച്ച സ്മാര്‍ട്ട്ഫോണാണ് മോട്ടോറോളയുടെ മോട്ടോ ഇ13. ഈ വര്‍ഷം ആദ്യമാണ് മോട്ടോ ഇ13 ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. പ്രധാനമായും 3 സ്റ്റോറേജ് വേരിയന്റുകളിലാണ് ഈ സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിച്ചത്. എന്നാല്‍, ഇത്തവണ പുതിയ കളര്‍ വേരിയന്റില്‍ മോട്ടോ ഇ13 വിപണിയിലെത്തിയിട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, പുതുതായി സ്‌കൈ ബ്ലൂ വേരിയന്റിലാണ് മോട്ടോ ഇ13 വാങ്ങാന്‍ സാധിക്കുക. അത്യാകര്‍ഷകമായ ഈ കളര്‍ വേരിയന്റിന്റെ ഡിമാന്‍ഡ് ഉയര്‍ന്നേക്കുമെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. 6.5 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാര്‍ട്ട്ഫോണുകള്‍ക്ക് നല്‍കിയിട്ടുള്ളത്. 60 ഹെര്‍ട്സ് റിഫ്രഷ് റേറ്റും ലഭ്യമാണ്. ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവര്‍ക്കായി 13 മെഗാപിക്സല്‍ പ്രൈമറിയാണ് പിന്നില്‍ നല്‍കിയിരിക്കുന്നത്. 5 മെഗാപിക്സല്‍ ആണ് സെല്‍ഫി ക്യാമറ. 10 വാട്സ് ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള ഈ സ്മാര്‍ട്ട്ഫോണിന്റെ ബാറ്ററി ലൈഫ് 5,000 എംഎഎച്ച് ആണ്. മോട്ടോ ഇ13 സ്മാര്‍ട്ട്ഫോണുകളുടെ ഇന്ത്യന്‍ വിപണി വില 8,999 രൂപ മുതലാണ് ആരംഭിക്കുന്നത്.
◾ടൈഗര്‍ ഷെറോഫ് നായകനായി എത്തുന്ന ‘ഗണപത്’ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ടൈഗര്‍ ഷെറോഫും കൃതി സനോണും വീണ്ടും ഒന്നിക്കുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഫ്യൂച്ചറിസ്റ്റിക് ആക്ഷന് ത്രില്ലര്‍ എന്ന നിലയിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ദസറയ്ക്കാണ് ചിത്രം റിലീസ് ചെയ്യുന്നത്. 2070 എഡിയിലാണ് കഥ നടക്കുന്നത്. ഇന്ത്യന്‍ മിത്തോളജിയും, ഫ്യൂച്ചര്‍ ലോകത്തെ സാങ്കേതിക സാധ്യതകളും ഒന്നിപ്പിച്ചാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് എന്നാണ് അണിയറക്കാര്‍ പറയുന്നത്. പതിവ് പോലെ ഹൈ ആക്ഷന്‍ സീനുകളിലാണ് ടൈഗര്‍ ഷെറോഫ് അഭിനയിച്ചിരിക്കുന്നത് എന്ന് ടീസറില്‍ നിന്നും വ്യക്തമാണ്. പതിവില്‍ നിന്നും വ്യത്യസ്തമായി റൊമാന്റിക് ഹീറോയിന്‍ വേഷത്തില്‍ അല്ല ചിത്രത്തില്‍ കൃതി സനോണ്‍ എത്തുന്നത്. ആക്ഷന്‍ ഹീറോയിനായി എത്തുന്ന കൃതിയുടെ ദൃശ്യങ്ങള്‍ പുറത്തുവന്ന ടീസറിലുണ്ട്. വികാസ് ബെല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൂജ എന്റര്‍ടെയ്മെന്റാണ് നിര്‍മ്മാതാക്കള്‍, ഒക്ടോബര്‍ 20നായിരിക്കും ചിത്രം റിലീസ് ചെയ്യുക. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലും റിലീസ് ചെയ്യും.
◾നീണ്ട 9 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ‘ചാവേറി’ലൂടെ ദേവി എന്ന ശക്തമായ കഥാപാത്രമായി ചിന്താവിഷ്ടയായ ശ്യാമളയിലെ സംഗീത വീണ്ടുമെത്തുകയാണ്. സംഗീതയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ സോഷ്യല്‍മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. ചോരയുടെ മണമുള്ള കഥയും കഥാപാത്രങ്ങളുമായി ഒരു ട്രാവല്‍ ത്രില്ലറായാണ് ‘ചാവേര്‍’ തിയേറ്ററുകളിലെത്താനൊരുങ്ങുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന ട്രെയിലര്‍ ഇതിനകം 4 മില്യണിലേറെ കാഴ്ചക്കാരെ സ്വന്തമാക്കി കഴിഞ്ഞിട്ടുണ്ട്. ആദ്യ രണ്ട് സിനിമകളും വന്‍ ഹിറ്റുകളാക്കി മാറ്റിയ സംവിധായകന്‍ ടിനു പാപ്പച്ചന്റെ മൂന്നാമത് ചിത്രമായെത്തുന്ന ‘ചാവേറി’നായി കാത്തിരിക്കാന്‍ പ്രേരിപ്പിക്കുന്നതുമാണ് ട്രെയിലര്‍. ദേവിയായുള്ള സംഗീതയുടെ വേറിട്ട വേഷപ്പകര്‍ച്ചയും ട്രെയിലറില്‍ കാണാനാവും. കുഞ്ചാക്കോ ബോബനും അര്‍ജുന്‍ അശോകനും ആന്റണി വര്‍ഗ്ഗീസും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന സിനിമയില്‍ കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളും വന്യമായ മനസ്സുള്ള ചില മനുഷ്യരും അവരുടെ ജീവിത വഴികളിലെ ചോര ചിന്തുന്ന സംഭവങ്ങളുമൊക്കെയാണ് പ്രമേയമാക്കിയിരിക്കുന്നത്. നടനും സംവിധായകനുമായ ജോയ് മാത്യുവിന്റെ തിരക്കഥയിലാണ് ടിനു പാപ്പച്ചന്‍ സിനിമ ഒരുക്കിയിരിക്കുന്നത്.
◾കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ വിപണിയിലെത്തിയ മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാരയുടെ ഒരു ലക്ഷം യൂണിറ്റുകളാണ് മാരുതി ഇതുവരെ വിറ്റത്. ഇതോടെ ഏറ്റവും വേഗം ഒരു ലക്ഷം മാര്‍ക്ക് കടക്കുന്ന എസ്യുവി എന്ന പേരും ഗ്രാന്‍ഡ് വിറ്റാരയെ തേടി എത്തി. കൂടാതെ 22 ശതമാനം വിപണി വിഹിതത്തോടെ ഇന്ത്യന്‍ എസ്യുവി സെഗ്മെന്റില്‍ ഏറ്റവും അധികം വില്‍പനയുള്ള വാഹനവും ഗ്രാന്‍ഡ് വിറ്റാര തന്നെ. സ്മാര്‍ട്ട് ഹൈബ്രിഡ്, ഇന്റലിജന്റ് ഇലക്ട്രിക് ഹൈബ്രിഡ് എന്ന സ്ട്രോങ് ഹൈബ്രിഡ് എന്നീ എന്‍ജിന്‍ വകഭേദങ്ങളുമായിട്ടാണ് വാഹനം വിപണിയിലെത്തിയത്. 10.70 ലക്ഷം രൂപ മുതല്‍ 19.83 ലക്ഷം രൂപവരെയാണ് വിവിധ മോഡലുകളുടെ എക്സ്ഷോറൂം വില. സെല്‍ഫ് ചാര്‍ജിങ് ശേഷിയുള്ള ഇന്റലിജന്റ് ഹൈബ്രിഡ് ടെക്നോളജിയുമായി എത്തുന്ന 1.5 ലീറ്റര്‍ സ്ട്രോങ് ഹൈബ്രിഡ് എന്‍ജിന് 92.45 പിഎസ് കരുത്തും 122 എന്‍എം ടോര്‍ക്കുമുണ്ട്. ലീറ്ററിന് 27.97 കിലോമീറ്ററാണ് ഇന്ധനക്ഷമത. 1.5 ലീറ്റര്‍ മൈല്‍ഡ് ഹൈബ്രിഡ് എന്‍ജിനിലും വാഹനം ലഭ്യമാണ്. 103 എച്ച്പി കരുത്തും 137 എന്‍എം ടോര്‍ക്കുമുണ്ട് ഈ എന്‍ജിന്. 5 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ബോക്സുകളില്‍ വാഹനം ലഭിക്കും. 21.11 കിലോമീറ്റാണ് ഇന്ധനക്ഷമത. ഓട്ടോ, സ്നോ, സ്പോര്‍ട്, ലോക്ക് മോഡുകള്‍ ഈ എസ്യുവിയിലുണ്ട്.
◾ചരിത്രവും മിത്തും ഭാവനയും രസകരമായി തുന്നിച്ചേര്‍ത്ത ഒരു മികച്ച ത്രില്ലര്‍. മലയാളത്തിന്റെ മതിലുകള്‍ ഭേദിച്ച് ലോകഭാഷകളിലേക്ക് പറക്കുവാന്‍തക്ക ശക്തമായത്. ഭൂതകാലത്തെയും വര്‍ത്തമാനകാലത്തെയും കൂട്ടിയിണക്കുന്ന ചരടുകളിലൂടെ അതിവിശാലമായ ഒരു ഭൂമികയെ രചയിതാക്കള്‍ വരച്ചിടുന്നു. ഉദ്വേഗവും ആകാംക്ഷയും നിലനിര്‍ത്തിക്കൊണ്ട് കഥാപാത്രങ്ങളോടൊപ്പം വനഭൂമികയിലൂടെ നിധി തേടി വായനക്കാരനും സഞ്ചരിക്കുന്നു. അതിസാഹസികമായ ഈ സഞ്ചാരം വിസ്മയത്തിന്റെ കാണാപ്പുറങ്ങളിലൂടെ നമ്മെ കൊണ്ടുപോകുന്നു. ബി.സി.261. രഞ്ജു കിളിമാനൂര്‍, ലിജിന്‍ ജോണ്‍. മാതൃഭൂമി. വില 335 രൂപ.
◾ദേഷ്യപ്പെടുമ്പോഴും സമ്മര്‍ദ്ദങ്ങള്‍ക്കടിപ്പെടുമ്പോഴും ശരീരത്തിലെ ഓരോ കോശങ്ങളേയും നാം വേദനിപ്പിക്കുകയാണ്. നെഗറ്റീവ് ഇമോഷന്‍സ് ആരോഗ്യത്തിന് വളരെ ദോഷമാണ്. ഓഫീസിലോ, വീട്ടിലോ എവിടെയായാലും അഞ്ച് മിനിട്ടോ പത്ത് മിനിട്ടോ കൊണ്ട് ചെയ്യാവുന്ന യോഗ മുറകളുണ്ട്. ശരിയാം വിധം ഇവ ചെയ്താല്‍ മാനസിക സമ്മര്‍ദങ്ങളില്‍ നിന്ന് രക്ഷനേടാം. ശ്വാസോച്ഛ്വാസം നിയന്ത്രിച്ച് ശരീരത്തിലെ പവര്‍ പോയിന്റുകളെ ഉദ്ദീപിപ്പിച്ച് ശരീര പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന രീതിയാണ് പ്രാണായാമം. പ്രാണായാമവും യോഗാഭ്യാസവും ഒത്തൊരുമിച്ച് ചെയ്താല്‍ അഭ്യാസങ്ങളുടെ പൂര്‍ണ ഫലം സിദ്ധിക്കുമെന്നാണ് ആചാര്യമതം. സാധാരണ ഗതിയില്‍, പദ്മാസനത്തിലോ അര്‍ദ്ധ പദ്മാസനത്തിലോ ഇരുന്നാണ് പ്രാണായാമം ചെയ്യുന്നത്. ഇരിക്കുന്നത് കസേരയിലോ, സോഫയിലോ, നിലത്തോ ആയിക്കോട്ടെ. വെറും നിലത്ത് ശരീര ഭാഗങ്ങള്‍ സ്പര്‍ശിക്കാന്‍ ഇടവരാതെ നോക്കണം. കസേരയില്‍ ഇരുന്നാണ് ചെയ്യുന്നതെങ്കില്‍ തറയില്‍ മാറ്റ് വിരിച്ച് അതില്‍ കാല്‍ വെയ്ക്കുക. സോക്‌സ് ധരിച്ചാലും മതിയാകും. നടുവ് നിവര്‍ത്തി, തല നേരേ പിടിച്ച് ഇരിക്കുക. വയര്‍ ഒട്ടിച്ചു പിടിക്കുക. അപ്പോള്‍ ശ്വാസകോശം വികസിക്കും കൂടുതല്‍ വായു ചംക്രമണം ഉണ്ടാകുകയും ചെയ്യും. ആകെ നാല് ഘട്ടങ്ങളാണ് പ്രാണായാമത്തിലുള്ളത്. ആദ്യ ഘട്ടത്തില്‍, മൂക്കിലൂടെ ശ്വാസം ഉള്ളിലേക്ക് എടുത്ത് ഉദരം നിറച്ച് വികസിപ്പിക്കുക. പിന്നീട്, പതുക്കെ ശ്വാസം പുറത്തേക്ക് വിടാം. രണ്ടാമത്തെ ഘട്ടത്തില്‍ ശ്വാസകോശത്തിലേക്ക് ആകാവുന്നത്ര വായു നിറച്ച് വാരിയെല്ലിന്റെ ഭാഗം വികസിപ്പിക്കുക. ഈ സമയം വാരിയെല്ലുകള്‍ മുന്നോട്ട് തള്ളുന്നത് അനുഭവിച്ചറിയാന്‍ കഴിയും. പിന്നീട്, ശ്വാസം പതുക്കെ പുറത്തേക്ക് വിടുക. മൂന്നാമത്തെ ഘട്ടത്തില്‍ ശ്വാസം ഉള്ളിലേക്ക് എടുത്ത് തോളിന്റെ ഭാഗത്തേക്ക് കൊണ്ടുവരാനാണ് ശ്രമിക്കേണ്ടത്. നാലാമത്തെ ഘട്ടത്തില്‍ കഴിഞ്ഞ മൂന്ന് പ്രക്രിയകളും ഒരുമിച്ച് ചെയ്യണം. പ്രാണായാമം ചെയ്യുന്നതിലൂടെ മനസ്, ബുദ്ധി എന്നിവയ്ക്ക് തെളിച്ചവും നിയന്ത്രണവും ലഭിക്കും. കൂടാതെ മനസ്സിനെ പൂര്‍ണമായും ശാന്തമാക്കി ശക്തി നല്‍കുന്നു. ഏകാഗ്രത വര്‍ദ്ധിപ്പിക്കുന്നു.അനാവശ്യ ചിന്തകളെയും വികാരങ്ങളെയും അകറ്റുന്നു രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു,മനഃസംഘര്‍ഷം അകറ്റുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 83.18, പൗണ്ട് – 101.45, യൂറോ – 88.06, സ്വിസ് ഫ്രാങ്ക് – 90.85, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.47, ബഹറിന്‍ ദിനാര്‍ – 220.37, കുവൈത്ത് ദിനാര്‍ -269.01, ഒമാനി റിയാല്‍ – 215.81, സൗദി റിയാല്‍ – 22.18, യു.എ.ഇ ദിര്‍ഹം – 22.65, ഖത്തര്‍ റിയാല്‍ – 22.84, കനേഡിയന്‍ ഡോളര്‍ – 61.20.