സി സി നിതിന്റെ സംവിധാനത്തിലുള്ള ചിത്രമായിരുന്നു ‘കൊറോണ ധവാന്’. രസകരമായ ഒരു കോമഡി എന്റര്ടെയ്ന്മെന്റ് ചിത്രമായിരുന്നു കൊറോണ ധവാന്. കൊറോണ ധവാന് എന്ന ചിത്രത്തിന്റെ ഒടിടി റിലീസ് സംബന്ധിച്ച റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ലുക്മാന് അവറാന്, ശ്രീനാഥ് ഭാസി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ കൊറോണ ധവാന് സെപ്തംബര്‍ അവസാനത്തോടെ സൈന പ്ലേയില്‍ സ്ട്രീമിംഗ് തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ജോണി ആന്റണി, ഇര്‍ഷാദ്, ധര്മജന് ബോള്‍ഗാട്ടി, സുനില്‍ സുഖദ, ശരത് സഭ, ബാലാജി ശര്‍മ, ഉണ്ണി നായര്‍, സിനോജ് വര്‍ഗീസ്, വിനീത് ട്ടില്, ഹരീഷ് പെങ്ങന്‍, ശ്രുതി ജയന് എന്നിങ്ങനെ നിരവധി താരങ്ങള്‍ കൊറോണ ധവാനില്‍ വേഷമിട്ടിരുന്നു. തിരക്കഥ സുജൈ മോഹന്‍രാജായിരുന്നു എഴുതിയത്. ഛായാഗ്രാഹണം ജനീഷ് ജയനന്ദനായിരുന്നു നിര്‍വഹിച്ചത്. സംഗീതം റിജോ ജോസഫ് ആയിരുന്നു. കൊറോണ ജവാന് എന്നായിരുന്നു ചിത്രത്തിന് ആദ്യം പേരിട്ടിരുന്നതെങ്കിലും പിന്നീട് കൊറോണ ധവാന് എന്ന് മാറ്റുകയായിരുന്നു.
‘കൊറോണ ധവാന്’ ഒടിടി റിലീസിന്
