ടൈം മാഗസിന്‍ പ്രസിദ്ധീകരിച്ച 2023 ലെ 100 മികച്ച കമ്പനികളുടെ പട്ടികയില്‍ എത്തിയ ഒരേ ഒരു ഇന്ത്യന്‍ കമ്പനിയായി ഇന്‍ഫോസിസ്. ടൈംസ് എല്ലാവര്‍ഷവും പുറത്തിറക്കുന്ന മികച്ച കമ്പനികളുടെ പട്ടികയില്‍ ഇത്തവണ ആദ്യ നാലു സ്ഥാനങ്ങളിലെത്തിയത് മൈക്രോസോഫ്റ്റ്, ആപ്പിള്‍, ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റ്, മെറ്റ എന്നിവരാണ്. ഈ കമ്പനികളുടെ പട്ടികയില്‍ 64-ാമത് ഇന്‍ഫോസിസ് എത്തിയത്. 750 മികച്ച കമ്പനികളുടെ പട്ടികയില്‍ ആഗോള പ്രൊഫഷണല്‍ സേവനദാതാക്കളില്‍ മൂന്നാമത് തങ്ങളെന്ന് ഇന്‍ഫോസിസ് ട്വീറ്റില്‍ പങ്കുവച്ചു. ആഗോള തലത്തില്‍ മികച്ച 750 കമ്പനികളുടെ ലിസ്റ്റാണ് ടൈംസ് പുറത്തു വിട്ടിട്ടുള്ളത്. ഇതില്‍ 174-ാം സ്ഥാനത്ത് വിപ്രോ ഉണ്ട്. മഹീന്ദ്ര ഗ്രൂപ്പ് 210-ാം സ്ഥാനത്തും റിലയന്‍സ് ഇന്‍ഡസ്ട്രീസ് 248-ാം സ്ഥാനത്തുമാണുള്ളത്. എച്ച്.സി.എല്‍ 262-ാം സ്ഥാനത്തും എച്ച്.ഡി.എഫ്.സി ബാങ്ക് 418-ാം സ്ഥാനത്തുമുണ്ട്. എച്ച്.ഡി.എഫ്.സി ബാങ്കാണ് ഈ പട്ടികയിലെത്തിയ ഇന്ത്യയില്‍ നിന്നുള്ള ഏക ബാങ്ക്.