ആര്‍ഡിഎക്‌സിന്റെ തകര്‍പ്പന്‍ വിജയത്തിനു ശേഷം വീക്കെന്റ് ബ്ലോക്ക്ബസ്റ്റര്‍സിന്റെ ബാനറില്‍ സോഫിയാ പോള്‍ നിര്‍മിക്കുന്ന പുതിയ ചിത്രത്തില്‍ ആന്റണി വര്‍ഗീസ് നായകനാകുന്നു. നവാഗതനായ അജിത് മാമ്പള്ളി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കടല്‍ പശ്ചാത്തലത്തില്‍ ഒരു റിവഞ്ച് ആക്ഷന്‍ ഡ്രാമയായാണ് ചിത്രം എത്തുന്നതെന്ന് റിപ്പോര്‍ട്ടുകള്‍. വലിയ മുടക്കുമുതലില്‍ അവതരിപ്പിക്കുന്ന ചിത്രത്തില്‍ വന്‍ താരനിരയും ഉണ്ടാകുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. റോയലിന്‍ റോബര്‍ട്ട്, സതീഷ് തോന്നക്കല്‍, അജിത് മാമ്പള്ളി എന്നിവരുടേതാണ് തിരക്കഥ. അജിത് മാമ്പള്ളിയുടെ സ്വതന്ത്രസംവിധായകനായുള്ള അരങ്ങേറ്റമാണ് ചിത്രം. ആര്‍ഡിഎക്‌സിന് സംഗീതം ഒരുക്കിയ സാം.സി.എസ് തന്നെയാണ് പുതിയ സിനിമയ്ക്കും സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. സെപ്റ്റംബര്‍ പതിനാറ് കൊച്ചി, ഇടപ്പള്ളി അഞ്ചു മന ദേവീക്ഷേത്രത്തില്‍ നടക്കുന്ന പൂജാ ചടങ്ങോടെ ചിത്രത്തിന് തുടക്കം കുറിക്കും.