ക്ലിഫ് ഹൗസിൽ വെച്ച് ഉമ്മൻചാണ്ടി പീഡിപ്പിച്ചെന്ന പരാതി വാസ്തവ വിരുദ്ധമാണെന്ന് കാണിച്ചാണ് സിബിഐ തിരുവനന്തപുരം സിജെഎം കോടതിയിൽ റിപ്പോർട്ട് നൽകി. ഇതേ തുടർന്ന് സോളാർ പീഡനക്കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തനാക്കിയ സിബിഐ റിപ്പോർട്ട് കോടതി അംഗീകരിച്ചു. റിപ്പോർട്ട് അംഗീകരിക്കരുതെന്ന് പരാതിക്കാരിയുടെ തടസ്സ ഹർജിയും തള്ളി. ഉമ്മൻ ചാണ്ടി മരിച്ചതിനാൽ തുടർ നപടികളെല്ലാം കോടതി അവസാനിപ്പിച്ചു.
സിബിഐ റിപ്പോർട്ട് അംഗീകരിച്ച് കോടതി
