സമാന്തയും വിജയ് ദേവരകൊണ്ടയും മുഖ്യവേഷങ്ങളിലെത്തുന്ന ‘ഖുഷി’യിലെ പുതിയ ഗാനം ആസ്വാദകരെ നേടുന്നു. ‘ഒരു പെണ്ണിതാ’ എന്നു തുടങ്ങുന്ന പാട്ടിന് ഹിഷാം അബ്ദുള്‍ വഹാബ് ആണ് ഈണമൊരുക്കിയത്. അരുണ്‍ ഏളാട്ട് വരികള്‍ കുറിച്ച ഗാനം, അന്‍വര്‍ സാദത്തും വിപിന്‍ സേവ്യറും ചേര്‍ന്ന് ആലപിച്ചു. ‘ഒരു പെണ്ണിതാ’ ശ്രദ്ധ നേടിക്കഴിഞ്ഞു. ‘ഖുഷി’യിലെ അഞ്ചാമത്തെ ഗാനമാണിത്. ‘മഹാനടി’ എന്ന ചിത്രത്തിനുശേഷം സമാന്തയും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ‘ഖുഷി’. ‘മജിലി’, ‘ടക്ക് ജഗദീഷ്’ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ ശിവ നിര്‍വാണ ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നു. മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രത്തിന്റെ നിര്‍മാണം. ജയറാം, സച്ചിന് ഖേദേക്കര്‍, മുരളി ശര്‍മ ലക്ഷ്മി, അലി, രോഹിണി, വെണ്ണേല കിഷോര്‍, രാഹുല്‍ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാര്‍ എന്നിവരും ‘ഖുഷി’യില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സെപ്റ്റംബര്‍ 1 ന് ചിത്രം തിയറ്ററുകളില്‍ എത്തും.
‘ഖുഷി’യിലെ പുതിയ ഗാനം ‘ഒരു പെണ്ണിതാ’
