തൊണ്ണൂറുകളില്‍ ബോളിവുഡ് പ്രേക്ഷകരുടെ സ്വപ്ന ജോഡികളായി തിളങ്ങിയിരുന്ന അക്ഷയ് കുമാറും രവീണ ടണ്ടനും 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്നു. വെല്‍ക്കം ഫ്രാഞ്ചെസിയുടെ ‘വെല്‍ക്കം ടു ദി ജങ്കിള്‍’ എന്ന ചിത്രത്തിലൂടെയാണ് സ്വപ്ന ജോഡികള്‍ ആരാധകരിലേക്കെത്തുന്നത്. നിര്‍മാതാവ് ഫിറോസ് നാദിയാദ്വാലയുമായി അക്ഷയ് കുമാര്‍ വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഒരു അഡ്വഞ്ചര്‍ കോമഡിയാണ് ചിത്രം. അര്‍ഷാദ് വാര്‍സി, സഞ്ജയ് ദത്ത്, ജാക്വലിന് ഫെര്‍ണാണ്ടസ്, ദിഷ പഠാനി, സുനില്‍ ഷെട്ടി തുടങ്ങിയവരും ചിത്രത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 2024 ല്‍ ക്രിസ്തുമസ് റിലീസായി ചിത്രം എത്തുമെന്നാണ് സൂചന. 1994-ല്‍ പുറത്തിറങ്ങിയ ‘മേം ഖിലാഡി തു അനാരി’, 1994ല്‍ റിലീസായ ‘മൊഹ്റ’ എന്നീ ചിത്രങ്ങളിലെല്ലാം ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. പോലീസ് ഫോഴ്സ്: ആന്‍ ഇന്‍സൈഡ് സ്റ്റോറി എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചഭിനയിച്ചത്.