കേന്ദ്രം കേരളത്തെ സാമ്പത്തികമായി അവഗണിക്കുകയാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. കിഫ്ബി വഴി പദ്ധതികള്‍ നടപ്പാക്കാന്‍ സംസ്ഥാനത്തിന് അവകാശമുണ്ട്. കിഫ്ബി വഴി ഇതുവരെ 13,389 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കി. ഈ സാമ്പത്തിക വര്‍ഷം 904 കോടി രൂപയുടെ പദ്ധതികള്‍ക്ക് അനുമതി നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രവുമായി ബന്ധമുള്ള പദ്ധതികള്‍ക്ക് അനുമതി വേഗത്തിലാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.