സിപിഎം മുൻ എംഎൽഎ ജോർജ് എം തോമസിനെതിരായ ആരോപണത്തിൽ ഗുരുതര വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ രണ്ടാനച്ഛൻ. പൊലീസിന്റെ സഹായത്തോടെ പ്രതിയെ മാറ്റിയെന്നും മുൻ ഡിവൈഎസ്പിയാണ് കേസ് അട്ടിമറിക്കാൻ സഹായിച്ചതെന്നും രണ്ടാനച്ഛന്റേതായി പുറത്ത് വന്ന ശബ്ദരേഖയിലുണ്ട്.പോക്സോ കേസില്‍ കൂട്ടുനിന്നുവെന്ന കുറ്റത്തിന് ജയിലിലായ രണ്ടാനച്ഛൻ പരോളില്‍ പുറത്തിറങ്ങിയ സമയത്ത് ഒരു സുഹൃത്തിനോട് സംസാരിക്കുന്നതിന്റെ ശബ്ദരേഖയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
ആരോപണവുമായി രണ്ടാനച്ഛന്റെ ശബ്ദരേഖ
