ഷാരൂഖ്-അറ്റ്ലീ ഒന്നിക്കുന്ന ‘ജവാന്‍’ ചിത്രത്തിലെ ഗാനം പുറത്തെത്തി. ആയിരം നര്‍ത്തകര്‍ അണിനിരക്കുന്ന ‘സിന്ദാ ബന്ദാ’ എന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ സംഗീതം നല്‍കി ആലപിച്ച ഗാനത്തില്‍ ഡപ്പാം കൂത്ത് സ്റ്റൈലില്‍ തകര്‍ത്താടുന്ന ഷാരൂഖിനെ കാണാം. ഷാരൂഖിനൊപ്പം പ്രിയമണിയും ചുവടുവയ്ക്കുന്നു. ‘ചെന്നൈ എക്സ്പ്രസ്’ എന്ന സിനിമയ്ക്ക് ശേഷം ഷാരൂഖിനൊപ്പം പ്രിയാമണി നൃത്തം ചെയ്യുന്ന ഗാനം കൂടിയാണിത്. മൊട്ടയടിച്ചത് അടക്കം മൂന്നോളം വ്യത്യസ്ത ലുക്കുകളിലാണ് ഷാരൂഖ് ഖാന്‍ ട്രെയ്ലറില്‍ പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിലെ നായികയായ നയന്‍താരയുടെ മാസ് എന്‍ട്രിയും ട്രെയ്ലറില്‍ ഉണ്ടായിരുന്നു. വിജയ് സേതുപതിയാണ് ചിത്രത്തില്‍ വില്ലന്‍. ദീപിക പദുക്കോണ്‍ അതിഥിവേഷത്തിലെത്തുന്നു. പ്രിയാമണി, സന്യ മല്‍ഹോത്ര എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. രണ്ട് ഗെറ്റപ്പിലാണ് ഷാറുഖ് എത്തുന്നത്. മിലിട്ടറി ഓഫിസറായി ഷാരൂഖ് എത്തുന്ന ചിത്രം പ്രതികാരകഥയാണ് പറയുന്നത്. റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഗൗരി ഖാന്‍ ആണ് നിര്‍മ്മാണം. ചിത്രം സെപ്റ്റംബര്‍ ഏഴിന് റിലീസ് ചെയ്യും. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ചിത്രം റിലീസിനെത്തും.