അര്‍ജുനന് എത്ര പേരുകളുണ്ട്? യമദേവന് ശാപം കിട്ടാന്‍ കാരണമെന്തായിരുന്നു? ഒരു കൊച്ചു കീരി യുധിഷ്ഠിരനെ പഠിപ്പിച്ച പാഠമെന്തായിരുന്നു? ദൈവങ്ങളെപ്പോലും പക്ഷം പിടിയ്ക്കാന്‍ പ്രേരിപ്പിച്ച് കുരുക്ഷേത്രയുദ്ധം ഒരുപക്ഷേ എല്ലാവര്‍ക്കും സുപരിചിതമായിരിയ്ക്കാം. പക്ഷേ മഹാഭാരതത്തിന് വിവിധങ്ങളായ നിറച്ചാര്‍ത്തുകള്‍ നല്‍കിയ, യുദ്ധത്തിന് മുന്‍പും പിന്‍പും യുദ്ധകാലത്തും ഉണ്ടായ എണ്ണമറ്റ കഥകളുണ്ട്. ആദരണീയ എഴുത്തുകാരിയായ സുധാമൂര്‍ത്തി ഇന്ത്യയുടെ മഹത്തായ ഈ ഇതിഹാസകാവ്യത്തെ പുനരാഖ്യാനം ചെയ്യുന്നു; പരക്കെ അറിയപ്പെടാത്തതും അസാധാരണവുമായ ഈ കഥകളിലൂടെ, ഓരോ കഥകളും നിങ്ങളില്‍ അത്ഭുതവും വിസ്മയാഹാരങ്ങളും നിറയ്ക്കും എന്നതുറപ്പ്. ‘സര്‍പ്പത്തിന്റെ പ്രതികാരം’. സുധ മൂര്‍ത്തി. കറന്റ് ബുക്‌സ്. തൃശൂര്‍. വില 237 രൂപ.