ഇന്ത്യ–യുഎസ് ഉഭയകക്ഷി ബന്ധത്തിന്പുതിയ സമവാക്യവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎസ് സന്ദർശനത്തിനിടെ ഡോണൾഡ് ട്രംപുമായുള്ള സംയുക്ത വാർത്താസമ്മേളനത്തിലാണ് മോദി സമവാക്യം അവതരിപ്പിച്ചത്. ‘മാഗ+മിഗ=മെഗാ’ എന്നായിരുന്നു സൂത്രവാക്യം. ഡോണൾഡ് ട്രംപിന്റെ മെയ്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ(മാഗ), മെയ്ക് ഇന്ത്യ ഗ്രേറ്റ് എഗെയ്ൻ (മിഗ) എന്നിവ ചേർന്നാൽ മെഗാ കൂട്ടുകെട്ടാകുമെന്നാണ് മോദി പറഞ്ഞത്. യുഎസും ഇന്ത്യയും ഒരുമിച്ചു പ്രവർത്തിക്കുമ്പോൾ ‘മെഗാ’ പങ്കാളിത്തമായി മാറുമെന്നും മോദി വ്യക്തമാക്കി. 2030 ആകുമ്പോഴേക്കും ഇന്ത്യയും യുഎസും തമ്മിൽ 500 ബില്യൻ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരം ലക്ഷ്യമിടുന്നതായി മോദിയും ട്രംപും വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു.
ഇന്ത്യ–യുഎസ് ഉഭയകക്ഷി ബന്ധത്തിന്പുതിയ സമവാക്യവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി
