ഫോട്ടോ എടുക്കുന്നതിനിടെ പുഴയിലേക്കു വീണ നവദമ്പതികളുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം പള്ളിക്കലാണു സംഭവം. ബന്ധുവായ അൻസിലിന്റെ വീട്ടിൽ വിരുന്നിനെത്തിയതായിരുന്നു നവദമ്പതികളായ നൗഫിയും, സിദ്ദിഖും. വിരുന്നിന് ശേഷം മൂവരും സമീപത്തെ പുഴയിൽ ഫോട്ടോ എടുക്കാനായി പോയി. പാറക്കെട്ടിൽ നിന്ന് ഫോട്ടോ എടുക്കുന്നതിനിടെ കാൽ തെറ്റി ദമ്പതികൾ പുഴയിൽ വീണെന്നാണ് വിവരം. ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അൻസിലും പുഴയിലേക്ക് വീഴുകയായിരുന്നു.
നവദമ്പതികളുടെ മൃതദേഹം കണ്ടെത്തി
