റഹ്മാന് നായകനായി എത്തുന്ന ‘സമാറ’യെന്ന ചിത്രത്തിനു വേണ്ടി അന്തരിച്ച പ്രശസ്ത ഗായകന് കെ കെ പാടിയ ഗാനം പുറത്തിറങ്ങി. ലോകമെമ്പാടുമുള്ള സംഗീതപ്രേമികളുടെ പ്രിയങ്കരനായ കെ കെയ്ക്ക് മലയാളിയുടെ ആദരമായി മാറുകയാണ് ‘സമാറ’ യിലെ ‘ദില്‍ബറോ’ എന്ന ഗാനം. കെ കെ അവസാനമായി പാടിയത് ‘സമാറ’യെന്ന ചിത്രത്തിന് വേണ്ടിയായിരുന്നു. നവാഗതനായ ചാള്‍സ് ജോസഫ് രചനയും സംവിധാനവും നിര്‍വഹിച്ച സമാറയ്ക്കായി ദീപക് വാര്യരാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ‘ദില്‍ബറോ’ എന്നു തുടങ്ങുന്ന മനോഹര ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് ഷെയ്ഖ് തബ്റൈസ് യൂസഫ് ബെയ്ഗ്, ശരത് നാഥ്, മഗുവി എന്നിവര്‍ ചേര്‍ന്നാണ്. മലയാളത്തില്‍ ഒരിക്കല്‍ കൂടി പാടാന്‍ ആഗ്രഹിച്ച കെ കെ യെ തേടിയെത്തിയത് ഭൂരിഭാഗവും കാശ്മിരില്‍ ചിത്രീകരിച്ചെതിനാല്‍ തന്നെ ‘സമാറ’ യിലെ ഹിന്ദി ഗാനമായിരുന്നു. ഇതേ പാട്ട് തന്നെ ‘സമാറ’യെന്ന ചിത്രത്തിനായി മലയാളത്തിലും തമിഴിലും കെ കെ യോടൊപ്പം പാടിയിരിക്കുന്നത് ലക്ഷ്മി മോഹന്‍ ആണ്. ബോളിവുഡ് നടന് മീര്‍ സര്‍വാറിനൊപ്പം ചിത്രത്തില്‍ തമിഴ് നടന് ഭരത്, ‘മൂത്തോനി’ലൂടെ ശ്രദ്ധേയയായ സഞ്ജന ദിപു, രാഹുല്‍ മാധവ്, ബിനോജ് വില്ല്യ, ഗോവിന്ദ് കൃഷ്ണ, ടിനിജ്, ടോം സ്കോട്ട് തുടങ്ങിയവര്‍ക്കൊപ്പം പതിനെട്ടോളം പുതിയ താരങ്ങളും ഒട്ടേറെ വിദേശ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. റഹ്മാന് നായകനായ സമാറ എന്ന ചിത്രം കുളു- മണാലി, ധര്‍മ്മശാല, ജമ്മു കശ്മിര് എന്നിവടങ്ങളിലായാണ് ചിത്രീകരിച്ചിരിക്കുന്നത്. സമാറ ഓഗസ്റ്റ് നാലിന് മാജിക് ഫ്രെയിംസ് തിയറ്ററുകളിലെത്തിക്കും.