നാളെ വൈകിട്ട് നാല് മണിക്ക് അയ്യങ്കാളി ഹാളിൽ നടക്കുന്ന കെപിസിസിയുടെ ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടിയില്‍ കെ സുധാകരൻ അധ്യക്ഷനാകും,മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കും. അതോടൊപ്പം ഉമ്മൻചാണ്ടിയുടെ സ്മരണ നിലനിർത്താൻ എം സി റോഡിന്റെ പേര് ഒ സി റോഡ് എന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കെപിസിസി മുൻ അധ്യക്ഷൻ വി എം സുധീരൻ മുഖ്യമന്ത്രിക്ക് കത്തയച്ചു.