ജനപ്രിയ മോഡലായ സ്കോര്‍പിയോ ക്ലാസിക്കിന്റെ 1,850 യൂണിറ്റുകള്‍ക്ക് ഇന്ത്യന്‍ ആര്‍മിയില്‍ നിന്ന് ഓര്‍ഡര്‍ ലഭിച്ചതായി രാജ്യത്തെ പ്രമുഖ ആഭ്യന്തര വാഹന ബ്രാന്‍ഡായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. ഇതിന് മുമ്പ്, ജനുവരിയില്‍ സൈന്യം 1,470 യൂണിറ്റ് സ്കോര്‍പിയോ ക്ലാസിക്കിന് ഓര്‍ഡര്‍ നല്‍കിയിരുന്നു. ഇന്ത്യന്‍ ആര്‍മിയുടെ 12 യൂണിറ്റുകളിലേക്കാണ് എസ്യുവികള് വിന്യസിക്കേണ്ടത്. സ്കോര്‍പിയോയുടെ പുതുക്കിയ പതിപ്പാണ് സ്കോര്‍പിയോ ക്ലാസിക്. നിലവില്‍ ടാറ്റ സഫാരി , ടാറ്റ സെനോണ്‍, ഫോഴ്സ് ഗൂര്‍ഖ, മാരുതി സുസുക്കി ജിപ്സി എന്നിവ ഇന്ത്യന്‍ സൈന്യം ഉപയോഗിക്കുന്നുണ്ട്. സ്കോര്‍പിയോ ക്ലാസിക് കൂടി എത്തുമ്പോള്‍ ഇന്ത്യന്‍ സൈന്യത്തിന്റെ കഴിവ് കൂടുതല്‍ വര്‍ധിപ്പിക്കും. സൈന്യത്തിന്റെ ഭാഗമാകുന്ന സ്കോര്‍പ്പിയോ സിവിലിയന്‍ പതിപ്പില്‍ നിന്ന് വ്യത്യസ്തമായിരിക്കും. 4×4 പവര്‍ട്രെയിന്‍ സ്കോര്‍പിയോ ക്ലാസിക്കുമായി മഹീന്ദ്ര സജ്ജീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനര്‍ത്ഥം ഡ്യൂട്ടിയിലുള്ള എഞ്ചിന് 140 കുതിരശക്തി ഉല്‍പ്പാദിപ്പിച്ചിരുന്ന 2.2 ലിറ്റര്‍ എഞ്ചിന്റെ മുന്‍ തലമുറയായിരിക്കാം. അതേസമയം സായുധ സേനയ്ക്ക് നല്കുന്ന മോഡലിന്റെ സവിശേഷതകളൊന്നും മഹീന്ദ്ര വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും 4×4 ഡ്രൈവ്ട്രെയിനിനൊപ്പം 140 പിഎസ്/320 എന്‍എം സ്റ്റേറ്റ് ട്യൂണും ഇതില്‍ സജ്ജീകരിച്ചിരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.