ചത്തു കരയ്ക്കടിഞ്ഞ തിമിംഗലത്തിന്റെ വയറില്‍ 44 കോടി രൂപയുടെ ‘നിധി. കാനറി ദ്വീപുകളുടെ ഭാഗമായ ലാ പാല്‍മയിലെ നോഗല്‍സ് ബീച്ചിലാണ് സ്പേം തിംമിഗലം ചത്തു പൊങ്ങിയത്. തിമിംഗലത്തെ പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിനിടെ കുടലിനുള്ളില്നിന്നാണ് നിധി കണ്ടെത്തിയത്. ദഹനക്കേടുമൂലമാണ് തിമിംഗലം ചത്തതെന്നു പോസ്റ്റുമോര്‍ട്ടം നടത്തിയ ലാസ് പാല്‍മാസ് സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനിമല്‍ ഹെല്‍ത്ത് ആന്‍ഡ് ഫുഡ് സെക്യൂരിറ്റി മേധാവി അന്റോണിയോ ഫെര്‍ണാണ്ടസ് റോഡ്രിഗസിന്റെ നേതൃത്വത്തിലുള്ള സംഘകണ്ടെത്തിയത്. തിമിംഗലത്തിന്റെ വന്‍കുടലില്‍ കട്ടിയുള്ള തങ്ങിക്കിടക്കുന്നതായി കണ്ടു. വന്‍കുടല്‍ കീറിയപ്പോള്‍ 60 സെന്റീമീറ്റര്‍ വ്യാസമുള്ള ഒമ്പതര കിലോഗ്രാം ഭാരമുള്ള ആംബര്‍ഗ്രിസ് കല്ല് കണ്ടെത്തുകയായിരുന്നു. തിമിംഗലങ്ങള്‍ ഭക്ഷിക്കുന്ന മല്‍സ്യമെല്ലാം ദഹിക്കില്ല. ദഹിക്കാത്ത ഭാഗങ്ങള്‍ വന്‍കുടലില്‍ അടിഞ്ഞുകൂടി ദൃഢമാകുകയും ആംബര്‍ഗ്രിസായി മാറുകയും ചെയ്യുന്നു. ആംബര്‍ഗ്രിസ് അമിതമായി വളര്‍ന്നാല്‍ തിമിംഗലം ചത്തുപോകും. ‘ഫ്ലോട്ടിംഗ് ഗോള്‍ഡ്’ എന്നും അറിയപ്പെടുന്ന ഈ ആംബര്ഗ്രീസി ചിലപ്പോള്‍ തമിംഗലം ഛര്‍ദിക്കാറുണ്ട്. അതുകൊണ്ട് തിമിംഗല ഛര്‍ദി എന്നും ഇതിനെ വിളിക്കും. ഇന്ത്യയില്‍ ഇതു കൈവശം വയ്ക്കുന്നതു നിയമവിരുദ്ധമാണ്. വിലയേറിയ സൗന്ദര്യവര്‍ധക വസ്തുക്കള്‍ നിര്‍മിക്കാനാണ് ആംബര്‍ഗ്രീസ് ഉപയോഗിക്കുന്നത്. ലാ പാല്മയില്നിന്നു കിട്ടിയ ആംബര്‍ഗ്രീസ് വിറ്റു കിട്ടുന്ന പണം രണ്ടു വര്‍ഷംമുമ്പ് ഈ പ്രദേശത്തുണ്ടായ അഗ്നിപര്‍വത സ്ഫോടനത്തിലെ ഇരകളെ സഹായിക്കാന്‍ വിനിയോഗിക്കും.
കുടലില്‍ നിധി
