പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് ജില്ലാ പൊലീസ് ആസ്ഥാനങ്ങളിലേക്ക് കോൺഗ്രസ് മാർച്ച് നടത്തും.കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെയും പ്രതിപക്ഷനേതാവ് വി ഡി സതീശനെതിരെയുമുള്ള കേസുകൾ കള്ളക്കേസാണെന്ന് വ്യക്തമാക്കിയാണ് കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്കിറങ്ങുന്നത്.എല്‍ഡിഎഫ് സര്‍ക്കാരിന്റെയും സി പി എം നേതാക്കളുടെയും അഴിമതി പുറത്തുകൊണ്ടുവരുന്ന നേതാക്കളെ കള്ളക്കേസെടുത്ത് നിശബ്ദമാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നാണ് കോൺഗ്രസിന്റെ ആരോപണം.
ശക്തമായ പ്രതിഷേധത്തിന് കോൺഗ്രസ്
