ഹൗസായ ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുഭാസ്കരന്‍ നിര്‍മ്മിച്ച്, രാഘവ ലോറന്‍സ്, കങ്കണ റണാവത്ത് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ബിഗ് ബജറ്റ് ചിത്രം ‘ചന്ദ്രമുഖി 2’ റിലീസിന്. സെപ്റ്റംബര്‍ 19 വിനായക ചതുര്‍ഥി ദിനത്തില്‍ ലോകമെമ്പാടും ചിത്രം പ്രദര്‍ശനത്തിനെത്തും. പി.വാസു സംവിധാനം നിര്‍വ്വഹിക്കുന്ന ഈ ചിത്രം 18 വര്‍ഷം മുമ്പ് ബോക്സോഫീസില്‍ ചരിത്രം സൃഷ്ടിച്ച ‘ചന്ദ്രമുഖി’യുടെ തുടര്‍ച്ചയാണ്. മലയാളം ചിത്രമായ മണിച്ചിത്രത്താഴിന്റെ തമിഴ് പതിപ്പായിരുന്നു ചന്ദ്രമുഖി. രജനീകാന്ത്, ജ്യോതിക, പ്രഭു, നയന്‍താര എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചന്ദ്രമുഖി 2005 ഏപ്രില്‍ 14 നാണ് റിലീസ് ചെയ്തത്. മണിച്ചിത്രത്താഴിന്റെ ഹിന്ദി പതിപ്പായ ഭൂല്‍ ഭുലയ്യയുടെ രണ്ടാം ഭാഗവും അടുത്തിടെ റിലീസായിരുന്നു. ചിത്രത്തില്‍ വടിവേലു, ലക്ഷ്മി മേനോന്, മഹിമ നമ്പ്യാര്‍, രാധിക ശരത് കുമാര്‍, വിഘ്നേഷ്, രവിമരിയ, സൃഷ്ടി ഡാങ്കെ, സുഭിക്ഷ, വൈ ജി മഹേന്ദ്രന്, റാവു രമേഷ്, സായ് അയ്യപ്പന്, സുരേഷ് മേനോന്, ശത്രു, ടി.എം കാര്‍ത്തിക് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.