അണുബാധകള്‍ പിടിപെടാനും അസുഖങ്ങള്‍ വരാനും ഏറ്റവും കൂടുതല്‍ സാധ്യത മഴക്കാലത്താണ്. അതുകൊണ്ടുതന്നെ ആരോഗ്യകാര്യത്തില്‍ ഏറെ ശ്രദ്ധകൊടുക്കേണ്ട സമയം ആണിത്. മഴക്കാലത്ത് നിര്‍ബന്ധമായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് നെയ്യ്. രോഗപ്രതിരോധ ശക്തി മെച്ചപ്പെടുത്തുകയും ദഹനവ്യവസ്ഥയെ ആരോഗ്യത്തോടെ നിലനിര്‍ത്തുകയും ചെയ്യുന്ന ബ്യൂട്ടിറേറ്റ് എന്ന സംയുക്തം നെയ്യില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. മറ്റ് ഭക്ഷണങ്ങളില്‍ നിന്ന് കൊഴുപ്പിനെ ലയിപ്പിക്കുന്ന ധാതുക്കളും വൈറ്റമിനുകളും ആഗിരണം ചെയ്യാന്‍ നെയ്യ് ശരീരത്തെ സഹായിക്കുന്നു. പരിപ്പ്, പച്ചക്കറികള്‍, െഡസര്‍ട്ടുകള്‍ ഇവയിലെല്ലാം നെയ്യ് ചേര്‍ക്കാം. മഴക്കാലത്ത് മലബന്ധം, ദഹനക്കേട്, അതിസാരം തുടങ്ങിയ പ്രശനങ്ങള്‍ വയറിന് ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇത് അന്നനാളത്തില്‍ ഇന്‍ഫ്‌ളമേഷന്‍ ഉണ്ടാക്കും. നെയ്യ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്തും. അന്നനാളത്തിന് അയവ് വരുകയും വയറ്റില്‍ ആരോഗ്യകരമായ ബാക്ടീരിയയുടെ അളവ് കൂട്ടുകയും ചെയ്യും. ആരോഗ്യകരമായ ബാക്ടീരിയകള്‍ പോഷകങ്ങളുടെ ആഗിരണം വേഗത്തില്‍ ആക്കുകയും ഉദരപ്രശ്‌നങ്ങളായ ഓക്കാനം, വയറു കമ്പിക്കല്‍, മലബന്ധം ഇവയെല്ലാം അകറ്റുകയും ചെയ്യും. ഒമേഗ 6, ഒമേഗ 3 ഫാറ്റി ആസിഡുകള്‍ നെയ്യില്‍ ഉണ്ട്. ഇവ ഫ്രീറാഡിക്കലുകളെ അകറ്റുന്നു. ഉപാപചയപ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. നെയ്യ് തലച്ചോറിന്റെ ആരോഗ്യം വര്‍ധിപ്പിക്കുന്നു. ഓര്‍മശക്തി വര്‍ധിപ്പിക്കുന്നു. ശരീരത്തിനും മനസ്സിനും ആരോഗ്യമേകുന്നു. ഷോര്‍ട്ട് ചെയ്ന്‍ ഫാറ്റി ആസിഡുകളാലും കൊഴുപ്പില്‍ ലയിക്കുന്ന വൈറ്റമിനുകളാലും നിര്‍മിക്കപ്പെട്ട നെയ്യ്, ചര്‍മത്തെ മൃദുവാക്കുകയും ജലാംശം ഉള്ളതാക്കുകയും ചെയ്യുന്നു. മുഖക്കുരു, മുഖത്തെ പാടുകള്‍ ഇവയെല്ലാം അകറ്റാനും നെയ്യ് സഹായിക്കുന്നു. കണ്ണിനു ചുറ്റുമുള്ള കറുത്ത വളയങ്ങള്‍ കുറയ്ക്കുന്നു.
മഴക്കാലമല്ലേ, ഭക്ഷണത്തില്‍ നെയ്യ് ഉള്‍പ്പെടുത്താം!
