കര്‍ണാടകയിലെ തെരഞ്ഞെടുപ്പിന് മുമ്പ് വാഗ്ദാനം ചെയ്ത അഞ്ച് ഗ്യാരന്‍റികളും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. മന്ത്രിസഭായോഗത്തിനു ശേഷമായിരുന്നു പ്രഖ്യാപനം.തൊഴിൽ രഹിതരായ എല്ലാ വീട്ടമ്മമാർക്കും മാസം 2000 രൂപ വീതം, ബിപിഎൽ കുടുംബങ്ങൾക്കും അന്ത്യോദയ കാർഡ് ഉടമകൾക്കും 10 കിലോ ആഹാരധാന്യം.എല്ലാ സ്ത്രീകൾക്കും വിദ്യാർഥികൾക്കും ബസിൽ സൗജന്യ യാത്ര എന്നു തുടങ്ങി അഞ്ച് വാഗ്ദാനങ്ങളും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.