ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാന്‍ മാഗ്നൈറ്റ് ജീസ എഡിഷന് ഇന്ത്യയില്‍ അവതരിപ്പിച്ചു. എക്സ്എല്‍ വേരിയന്റിനേക്കാള്‍ 35,000 രൂപ അധികമാണ് പ്രത്യേക പതിപ്പിന്. 7.39 ലക്ഷം രൂപ എക്സ്ഷോറൂം വില വരും പുതിയ മോഡലിന്. കോംപാക്റ്റ് എസ്യുവിയുടെ പുതിയ പതിപ്പ് സാന്‍ഡ്സ്റ്റോണ്‍ ബ്രൗണ്‍, ബ്ലേഡ് സില്‍വര്‍, ഓനിക്സ് ബ്ലാക്ക്, ഫ്ലെയര്‍ ഗാര്‍നെറ്റ് റെഡ്, സ്ട്രോം വൈറ്റ് എന്നിങ്ങനെ അഞ്ച് കളര്‍ ഓപ്ഷനുകളിലാണ് ഉള്ളത്. വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയെ പിന്തുണയ്ക്കുന്ന ഒമ്പത് ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് പ്രധാന അപ്ഡേറ്റുകളിലൊന്ന്. ഓഡിയോ അനുഭവം മെച്ചപ്പെടുത്തുന്നതിനായി, കാര്‍ നിര്‍മ്മാതാവ് ഒരു ജെബിഎല്‍ സൗണ്ട് സിസ്റ്റം കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു. നിസാന്‍ മാഗ്നൈറ്റ് ജീസ എഡിഷന് 1.0 ലീറ്റര്‍, 3 സിലിണ്ടര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനിലാണ് വരുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് ട്രാന്സ്മിഷന് ചുമതലകള്‍ നിര്‍വഹിക്കുന്നത്. 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് എന്നിവയ്ക്കൊപ്പം 100 ബിഎച്ച്പി, 1.0 എല്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനുമായി സബ്കോംപാക്റ്റ് എസ്യുവി ലഭ്യമാണ്.