ജൂഡ് ആന്തണി ചിത്രം ‘2018’ഏറ്റെടുത്ത് തെലുങ്ക് സിനിമാപ്രേമികള്‍. ഇവിടെ സിനിമയുടെ മൂന്ന് ദിവസത്തെ കളക്ഷന്‍ 4.50 കോടിയാണ്. തമിഴിലും ഹിന്ദിയിലും ഭേദപ്പെട്ട പ്രകടനമാണ് ചിത്രം കാഴ്ചവച്ചത്. മലയാളത്തില്‍ മാത്രമല്ല അന്യഭാഷയിലും ചിത്രം റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആന്ധ്രയിലും തെലങ്കാനയിലും റിലീസ് ചെയ്ത ചിത്രത്തിന് ആദ്യദിനം 1.01 കോടി രൂപയാണ് ലഭിച്ചത്. രണ്ടാം ദിനത്തില്‍ 70 ശതമാനത്തോളം വര്‍ധനയാണ് കളക്ഷനില്‍ വന്നിരിക്കുന്നത്. ശനിയാഴ്ച ചിത്രം നേടിയ കളക്ഷന്‍. 1.7 കോടിയാണെന്നാണ് റിപ്പോര്‍ട്ട്. മെയ് അഞ്ചിനാണ് ചിത്രം റിലീസ് ചെയ്തത്. റിലീസ് ചെയ്ത ദിവസം തന്നെ 1.85 കോടിയാണ് ജൂഡ് ആന്തണി ചിത്രം നേടിയത്. തുടര്‍ന്ന് ലഭിച്ച മികച്ച അഭിപ്രായം വാരാന്ത്യ ദിനങ്ങളിലെ ബുക്കിങ് വര്‍ധിപ്പിച്ചു. കേരളത്തില്‍ നിന്നു മാത്രം 80 കോടി, റെസ്റ്റ് ഓഫ് ഇന്ത്യ 11 കോടി, ഓവര്‍സീസ് 65 കോടി. വെറും 22 ദിവസം കൊണ്ടാണ് ചിത്രം 150 കോടി കടന്നത്. ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്, നരേന്, ലാല്‍, വിനീത് ശ്രീനിവാസന്, സുധീഷ്, അജു വര്‍ഗീസ്, അപര്‍ണ ബാലമുരളി, തന്വി റാം, ശിവദ, ഗൗതമി നായര്‍, സിദ്ദിഖ് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.