◾പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. രാവിലെ ഏഴരയോടെ തുടങ്ങിയ പൂജയ്ക്കുശേഷം പ്രധാനമന്ത്രി സ്പീക്കറുടെ ഇരിപ്പിടത്തിനു മുകളില്‍ ചെങ്കോല്‍ സ്ഥാപിച്ചു. വിളക്കു കൊളുത്തിയാണ് മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. 20 പ്രതിപക്ഷ പാര്‍ട്ടികള്‍ ഉദ്ഘാടന ചടങ്ങുകള്‍ ബഹിഷകരിച്ചു.
◾പാര്‍ലമെന്റ് മന്ദിരത്തിന്റെ പൂജയ്ക്കിടെ അധികാര ചെങ്കോലിനു മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്കൊപ്പം ഗാന്ധിപ്രതിമയ്ക്കു മുന്നിലെത്തിയ മോദി പുഷ്പാര്‍ചനയോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പുരോഹിതരാണ് പുതിയ മന്ദിരത്തിനു പുറത്ത് പൂജ നടത്തിയത്.
◾
*ഉത്സവാഘോഷങ്ങള്‍ ഇനി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ പുതിയ വലിയ ഷോറൂമില്‍ തന്നെ*
പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂരിലെ പുതിയ വലിയ ഷോറൂമില്‍ ഇപ്പോള്‍ ഡിസൈനര്‍ റണ്ണിംഗ് മെറ്റീരിയല്‍സിന്റെ വിപുലീകരിച്ച വമ്പന്‍ ശേഖരം. തൃശ്ശൂരില്‍ ആദ്യമായി ഡൈയ്യിംഗ് ഫാബ്രിക്സിനായി എക്‌സ്‌ക്ലൂസീവ് സെക്ഷന്‍. സില്‍ക്ക്, ഷിഫോണ്‍, കോട്ടണ്‍ മെറ്റീരിയലുകളില്‍ ഉള്ള റെഡിമെഡ് സല്‍വാറുകളുടെ വിപുലീകരിച്ച സെക്ഷന്‍. ബ്രൈഡല്‍ ലെഹംഗ, ഗൗണ്‍, എന്നിവയുടെ ഇന്നോളം കാണാത്ത വലിയ ശേഖരവും. സാരികള്‍ക്ക് മാത്രമായുള്ള അതിവിപുലമായ സാരി ഫ്ലോറില്‍ വെഡ്ഡിംഗ് സാരികള്‍ക്ക് മാത്രമായി തയ്യാറാക്കിയ ബ്രൈഡല്‍ ലൗഞ്ച്. ഡിസൈനര്‍, സില്‍ക്ക്, കോട്ടണ്‍, ജ്യൂട്ട്, ടസ്സര്‍ സാരികളുടെ വേറിട്ട ശേഖരം. പുരുഷന്മാര്‍ക്കുള്ള വിവാഹ തുണിത്തരങ്ങളുടെ പുതുക്കിയ വിപുലമായ കളക്ഷനോടൊപ്പം പ്രത്യേക ഗ്രൂം സ്റ്റുഡിയോയും ബ്രാന്‍ഡഡ് തുണിത്തരങ്ങളുടെ ഏറ്റവും വലിയ ശേഖരവും. കുഞ്ഞുങ്ങളുടെ ആവശ്യങ്ങള്‍ക്കായി പ്രത്യേകം സജ്ജമാക്കിയ വസ്ത്രങ്ങളുടെയും കളിപ്പാട്ടങ്ങളുടെയും മായാ പ്രപഞ്ചം.
*ഇനി ആഘോഷങ്ങള്‍ പാലസ് റോഡില്‍ തന്നെ*
തൃശ്ശൂരിലെ പുളിമൂട്ടിൽ സിൽക്സിലെ വിശേഷങ്ങളറിയാം:
https://youtu.be/4-sqhUbTNeU
◾ബ്രിജ് ഭൂഷണ്‍ എംപിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങളുടെ പാര്‍ലമെന്റ് മാര്‍ച്ച് പോലീസ് തടഞ്ഞു. കൂട്ട അറസ്റ്റ്. വന്‍ സംഘര്‍ഷാവസ്ഥ. പൊലീസിന്റെ ബാരിക്കേഡുകള്‍ ചാടിക്കടന്നാണ് മാര്‍ച്ച് മുന്നേറിയത്. ദേശീയ പതാകയുമേന്തി മുന്നേറിയ താരങ്ങളെ വിനേഷ് ഫൊഗട്ടും, ബജ്റംഗ് പൂനിയയും സാക്ഷി മാലിക്കുമാണ് നയിച്ചത്.
◾കേരളത്തെ തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം വികസനരംഗത്തു കുതിക്കുമ്പോള്‍ തടയാനാണ് കേന്ദ്രം വായ്പയെടുക്കുന്നതു തടയുന്നതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ ചെത്തുതൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കുള്ള സ്‌കോളര്‍ഷിപ് വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾അരിക്കൊമ്പന്‍ ജനവാസ മേഖലയില്‍ എത്തിയാന്‍ മയക്കുവെടിവച്ച് പിടികൂടുമെന്ന് തമിഴ്‌നാട് വനം മന്ത്രി ഡോ മതിവേന്തന്‍. ഇന്നലെ രാത്രി ആന വിരണ്ടോടിയത് വാഴത്തോപ്പില്‍ തീയിട്ടതുകൊണ്ടാണ്. അരിക്കൊമ്പനെ പിടിക്കാന്‍ നിയോഗിക്കപ്പെട്ട പല സംഘങ്ങളിലായി 150 ഉദ്യോഗസ്ഥരുണ്ട്. നിലവില്‍ കൂത്തനാച്ചി വന മേഖലയിലാണ് ആനയുള്ളതെന്നും അദ്ദേഹം പറഞ്ഞു.
◾
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷനിലെ തീപ്പിടുത്തം അഴിമതികളുടെ തെളിവു നശിപ്പിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. തീപ്പിടുത്തത്തിന് കാരണം ക്ലോറിന്‍ സാന്നിധ്യം കൂടുതലുള്ള ബ്ലീച്ചിങ് പൗഡര്‍ ആണെന്ന് വിവരമുണ്ട്. ഇത് കോവിഡ് കാലത്തെ അഴിമതി ഇടപാടുകളിലെ തെളിവുകള്‍ നശിപ്പിക്കാന്‍ ബോധപൂര്‍വ്വം വാങ്ങി സംഭരിച്ചതാണെന്നും സതീശന്‍.
◾നൈജീരിയന്‍ നാവികസേന എട്ടു മാസം മുമ്പ് തടവിലാക്കിയ മലയാളികളടക്കമുള്ള എണ്ണക്കപ്പലിലെ ജീവനക്കാരെ മോചിപ്പിച്ചു. കൊച്ചി കടവന്ത്ര സ്വദേശി സനു ജോസ് അടക്കമുള്ളവരെയാണു മോചിപ്പിച്ചത്.
◾പാര്‍ലമെന്ററി ജനാധിപത്യത്തിലെ കറുത്ത ദിനമാണിന്നെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. ബിജെപി ഓഫീസല്ല പാര്‍ലമെന്റ് മന്ദിരമാണ് ഉദ്ഘാടനം ചെയ്തത്. ജനങ്ങളുടെ പണം വിനിയോഗിച്ചു നിര്‍മിച്ചതാണത്. രാഷ്ട്രപതിയെയും ഉപരാഷ്ട്രപതിയെയും ക്ഷണിക്കാത്തത് അവഹേളനമാണ്. വേണുഗോപാല്‍ പറഞ്ഞു.
◾പാര്‍ലമെന്റ് മന്ദിരം മാത്രമല്ല ഉദ്ഘാടനം ചെയ്യപ്പെട്ടത്, നിര്‍മ്മിത ചരിത്രം കൂടിയാണെന്നു മന്ത്രി എംബി രാജേഷ്. അധ്യക്ഷപീഠത്തില്‍ പ്രതിഷ്ഠിക്കേണ്ടത് ഭരണഘടനയുടെ വിഖ്യാതമായ ആമുഖമാണ്, ചെങ്കോലല്ലെന്നും എംബി രാജേഷ് പറഞ്ഞു.
◾പൊന്നമ്പലമേട്ടില്‍ അതിക്രമിച്ചു കയറി പൂജ നടത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. ഇടുക്കി മ്ലാമല സ്വദേശി ടി.എസ്. ശരതാണ് പിടിയിലായത്. അറസ്റ്റിലായവരുടെ എണ്ണം ആറായി. മുഖ്യപ്രതി പൂജ നടത്തിയ നാരായണന്‍ ഒളിവിലാണ്.
◾കണ്ണൂര്‍ കോര്‍പറേഷന്റെ ചേലോറ ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ തീ പിടിത്തം. ഇന്ന് പുലര്‍ച്ചെയാണ് തീ പടര്‍ന്നത്. നിരവധി ഫയര്‍ യൂണിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അട്ടിമറിയുണ്ടോയെന്ന് സംശയിക്കുന്നതായി കോര്‍പറേഷന്‍ അധികൃതര്‍.
◾കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് തെരഞ്ഞെടുപ്പിലെ ആള്‍മാറാട്ട കേസില്‍ പ്രതികളെ പിടികൂടാതെ പൊലിസ്. മുന്‍ പ്രിന്‍സിപ്പലിനെയും എസ്എഫ്ഐ നേതാവിനെയും ഇതുവരെ ചോദ്യം ചെയ്യാന്‍ പോലും പൊലീസ് തയ്യാറായില്ല.
◾കോഴിക്കോട് പേരാമ്പ്രയില്‍ ഡ്രൈവിംഗ് പരിശീലനത്തിനിടെ ലൈംഗിക അതിക്രമം നടത്തിയെന്ന 18 കാരിയുടെ പരാതിയില്‍ ഇന്‍സ്ട്രക്റ്റര്‍ അറസ്റ്റില്‍. പേരാമ്പ്ര സ്വാമി ഡ്രൈവിംഗ് സ്‌കൂളിലെ പേരാമ്പ്ര സ്വാമി നിവാസില്‍ അനില്‍കുമാറിനെ (60) യാണ് അറസ്റ്റ് ചെയ്തത്.
◾ചെങ്ങന്നൂര്‍ ബിവ്റേജസ് ഔട്ട്‌ലെറ്റിലെ മദ്യം കവര്‍ന്നു. വിലയേറിയ ബ്രാന്‍ഡുകളാണ് നഷ്ടമായത്. പണം നഷ്ടപ്പെട്ടിട്ടില്ല.
◾തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ നിയന്ത്രണത്തിലുള്ള ഉദയനിധി സ്റ്റാലിന്‍ ഫൗണ്ടേഷന്റെ 36.3 കോടി രൂപയുടെ സ്ഥാവര ആസ്തികളും 34.7 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപവും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. അനധികൃത പണമിടപാടുകേസില്‍ നിയമനടപടി നേരിടുന്ന സ്ഥാപനത്തില്‍നിന്ന് ഒരു കോടിരൂപ കൈപ്പറ്റിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി.
◾പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത പുതിയ പാര്‍ലമെന്റ് മന്ദിരത്തിനു ശവപ്പെട്ടിയുടെ ആകൃതിയാണെന്ന വിവാദ ട്വീറ്റുമായി ആര്‍ജെഡി. ശവപ്പെട്ടിയുടെയും പുതിയ പാര്‍ലമെന്റിന്റെയും ചിത്രങ്ങള്‍ ചേര്‍ത്തുവച്ച ട്വീറ്റില്‍ ഇത് എന്താണെന്നാണ് ആര്‍ജെഡിയുടെ ചോദ്യം. തെന്നിന്ത്യയിലെ തീവ്ര ബ്രാഹ്‌മണ സംഘത്തത്തിന്റെ പൂജകളോടെ ഉദ്ഘാടനം ചെയ്തതു രാഷ്ട്രീയ മുതലെടുപ്പിനാണെന്നു സമാജ് വാദി പാര്‍ട്ടി ആരോപിച്ചു.
◾കര്‍ണാടകയില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ നല്‍കിയ താല്‍ക്കാലിക ജോലി റദ്ദാക്കിയ തീരുമാനം തിരുത്തി. ബിജെപി പ്രവര്‍ത്തകന്‍ പ്രവീണ്‍ കുമാര്‍ നെട്ടാരുവിന്റെ ഭാര്യ നൂതന്‍ കുമാരിയുടെ നിയമന ഉത്തരവ് കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. പിറ്റേന്ന് വീണ്ടും ജോലി നല്‍കുന്നതായി സിദ്ധരാമയ്യ അറിയിച്ചു.
◾കിരീടം നിലനിര്‍ത്താനായി ഗുജറാത്ത് ടൈറ്റന്‍സ്. അഞ്ചാം കിരീടത്തിനായ് ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഐപിഎല്‍ പതിനാറാം സീസണിന്റെ കിരീടത്തിനായുള്ള പോരാട്ടം ഇന്ന് വൈകീട്ട് 7.30 ന്.
◾പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും ഈ വര്‍ഷം പ്രാരംഭ ഓഹരി വില്‍പന നടത്തി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത 49 ചെറുകിട-ഇടത്തരം കമ്പനികളില്‍ 33 എണ്ണവും നിക്ഷേപകര്‍ക്ക് മികച്ചനേട്ടമാണ് സമ്മാനിച്ചതെന്ന് പ്രൈം ഡേറ്റാബേസ് വ്യക്തമാക്കുന്നു. 49 കമ്പനികള്‍ ചേര്‍ന്ന് 930 കോടി രൂപയാണ് ഐ.പി.ഒയിലൂടെ സമാഹരിച്ചത്. ഇതില്‍ 33 കമ്പനികളുടെ ഓഹരികളും ഇപ്പോള്‍ വ്യാപാരം ചെയ്യപ്പെടുന്നത് ഐ.പി.ഒ ഇഷ്യൂവിലയേക്കാള്‍ മുകളിലാണ്. മാര്‍ച്ചില്‍ ഐ.പി.ഒ നടത്തിയ മാക്ഫോസ് ലിമിറ്റഡിന്റെ ഇഷ്യൂ വില 102 രൂപയായിരുന്നത് ഇപ്പോള്‍ 258 രൂപയാണ്. ഒരുവേള ഓഹരിവില 363 രൂപവരെയും ഉയര്‍ന്നിരുന്നു. വര്‍ദ്ധന 150 ശതമാനത്തിലധികം. ലീഡ് റിക്ലെയിം ആന്‍ഡ് റബര്‍ പ്രൊഡക്ട്സ്, എക്സികോണ്‍ ഇവന്റ്സ്, മക് കോണ്‍ രസായന്‍, ക്വാളിറ്റി ഫോയില്‍സ്, ഇന്‍ഫിനിയം ഫാര്‍മകെം, ഇന്നോകൈസ് ഇന്ത്യ തുടങ്ങിയവ 100 ശതമാനത്തിനുമേല്‍ മുന്നേറിയ ഓഹരികളാണ്. സിസ്റ്റാംഗോ ടെക്, ഷേറ എനര്‍ജി, ഡി നീര്‍സ് ടൂള്‍സ്, സാന്‍കോഡ് ടെക്,, റെറ്റിന പെയിന്റ്സ്, ഡ്യൂകോള്‍ ഓര്‍ഗാനിക്സ്, പാറ്റെച്ച് ഫിറ്റ് വെല്‍ എന്നിവ 45 മുതല്‍ 95 ശതമാനം വരെ നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിച്ചു. പാട്രോണ്‍ എക്സിം, അമാനയ വെഞ്ച്വേഴ്‌സ് എന്നിവ ഇഷ്യൂവിലയേക്കാള്‍ 41-66 ശതമാനം നഷ്ടത്തിലാണുള്ളത്. എ.ജി യൂണിവേഴ്സല്‍, വിയാസ് ടയേഴ്സ്, അഗര്‍വാള്‍ ഫ്ളോട്ട് ഗ്ലാസ്, അരിസ്റ്റോ ബയോടെക്, ഇന്‍ഡോംഗ് ടീ എന്നിവ 10-18 ശതമാനം നഷ്ടത്തിലാണ്. 2022ല്‍ 109 എസ്.എം.ഇകള്‍ ഐ.പി.ഒ നടത്തിയിരുന്നു; സമാഹരിച്ചത് 1,875 കോടി രൂപ. 2021ല്‍ 59 കമ്പനികള്‍ ചേര്‍ന്ന് 746 കോടി രൂപ സമാഹരിച്ചിരുന്നു.
◾കുട്ടികളെ ദോഷകരമായി ബാധിക്കുന്നു എന്ന കാരണം കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച ഗെയിമായ ബാറ്റില്‍ ഗ്രൗണ്ട്സ് മൊബൈല്‍ ഇന്ത്യ (ബിജിഎംഐ) വിലക്ക് മാറി തിരിച്ചെത്തി. നിലവില്‍, ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. മെയ് 29 മുതല്‍ ഗെയിം കളിക്കാന്‍ തുടങ്ങാം. ചൈനയിലേക്കുള്ള വിവരക്കടത്ത് ആരോപിച്ച് കേന്ദ്ര സര്‍ക്കാര്‍ പബ്ജി മൊബൈല്‍ നിരോധിച്ചതിനെ തുടര്‍ന്ന് കൊറിയന്‍ ഗെയിം കമ്പനിയായ ക്രാഫ്റ്റന്‍ ഇന്ത്യയില്‍ അവതരിപ്പിച്ച ഗെയിമായിരുന്നു ബിജിഎംഐ. പബ്ജിയുടെ റീബ്രാന്‍ഡഡ് പതിപ്പായിരുന്നു അത്. അതേസമയം, ഗെയിം തിരിച്ചെത്തുന്നത് ചെറിയ നിയന്ത്രണങ്ങളോടെയാണ്. ട്രയല്‍ എന്ന രീതിയില്‍ മൂന്ന് മാസത്തേക്ക് മാത്രമാകും തുടക്കത്തില്‍ ലഭ്യമാവുക. ഇക്കാലയളവില്‍ രാജ്യത്തെ നിയമങ്ങള്‍ ലംഘിക്കുന്നുണ്ടോ എന്ന് രാജ്യത്തെ അധികൃതര്‍ പരിശോധിക്കും. കുട്ടികള്‍ ഗെയിമിന് അടിമകളാകുന്നുണ്ടോ എന്നും ഗെയിമുമായി ബന്ധപ്പെട്ട് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടോ എന്നുമൊക്കെ സര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖരന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഗെയിം കളിക്കുന്ന സമയത്തിന് നിയന്ത്രണങ്ങളുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. ആളുകളെ ഷൂട്ട് ചെയ്ത് രക്തം ചിന്താനും ഇനി കഴിഞ്ഞെന്ന് വരില്ല, മുറിവേല്‍പ്പിക്കുമ്പോള്‍ രക്തം വരുന്ന ആനിമേഷന്‍ ഉപേക്ഷിക്കാനോ, കുറഞ്ഞത് രക്തത്തിന്റെ നിറമെങ്കിലും മാറ്റാനോ കമ്പനി തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം.
◾കല്യാണി പ്രിയദര്‍ശന്‍ നായികയായെത്തുന്ന ‘ശേഷം മൈക്കില്‍ ഫാത്തിമ’ എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. ‘ടട്ട ടട്ടര’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് തെന്നിന്ത്യന്‍ സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദര്‍ ആണ്. ഇതാദ്യമായാണ് മലയാളത്തില്‍ അനിരുദ്ധ് സാന്നിധ്യം അറിയിക്കുന്നത്. ഹിഷാം അബ്ദുല്‍ വഹാബ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. തല്ലുമാലയ്ക്ക് ശേഷം കല്യാണി പ്രിയദര്‍ശന്‍ നായികയായി എത്തുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത് മനു സി കുമാര്‍ ആണ്. ദി റൂട്ട് , പാഷന്‍ സ്റ്റുഡിയോസ് എന്നിവയുടെ ബാന്നറില്‍ ജഗദീഷ് പളനിസ്വാമിയും സുധന്‍ സുന്ദരവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഫുട്ബാള്‍ മത്സരത്തെ ഏറെ സ്നേഹിക്കുന്ന മലബാര്‍ മണ്ണിലെ ഒരു വനിതാ അനൗണ്‍സര്‍ ആയാണ് കല്യാണി ചിത്രത്തില്‍ എത്തുന്നതെന്നാണ് വിവരം. സുധീഷ്, ഫെമിന, സാബുമോന്‍, ഷഹീന്‍ സിദ്ധിഖ്,ഷാജു ശ്രീധര്‍, മാല പാര്‍വതി, അനീഷ് ജി മേനോന്‍, സരസ ബാലുശ്ശേരി, രൂപ ലക്ഷ്മി, ബാലതാരങ്ങളായ തെന്നല്‍, വാസുദേവ് തുടങ്ങിയ താരങ്ങളും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
◾‘ചെന്നൈ സ്റ്റോറി’ എന്ന പേരില്‍ സാമന്ത നായികയായി പുതിയ ചിത്രം വരുന്നു. ഇംഗ്ലീഷില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബ്രിട്ടീഷ് സംവിധായകന്‍ ഫിലിപ് ജോണ്‍ ആണ്. ഈ ചിത്രം തമിഴിവും റിലീസ് ചെയ്യും. സാമന്തയും വിവേക് കല്‍റയുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. വിവാദ ചിത്രമായ കേരള സ്റ്റോറിയ്ക്ക് പിന്നാലെ വരുന്ന ചെന്നൈ സ്റ്റോറിയെ സംബന്ധിച്ച ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുകയാണ്. എന്‍ മുരാരി എഴുതിയ ‘അറേഞ്ച്മെന്റ് ഓഫ് ലവ്’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് വിവരം. അമ്മയുടെ മരണത്തിന് ശേഷം ജന്മനാട്ടിലേയ്ക്ക് മടങ്ങുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ് സിനിമ പറയുന്നത്. തങ്ങളുമായി വേര്‍പിരിഞ്ഞ് താമസിക്കുന്ന പിതാവിനെ അന്വേഷിക്കുന്നതിനിടയില്‍ യുവാവ് ഒരു സ്ത്രീയെ കണ്ടുമുട്ടുകയും തുടര്‍ന്ന് നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം. ചെന്നൈ സ്റ്റോറിയുടെ ചിത്രീകരണം ഉടന്‍ തന്നെ ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
◾ബ്രിട്ടീഷ് അത്യാഡംബര വാഹന നിര്‍മ്മാതാക്കളായ മക്ലാരന്റെ പുതുപുത്തന്‍ ഹൈബ്രിഡ് സൂപ്പര്‍കാറായ അര്‍ട്യൂറ ഇന്ത്യയിലെത്തി. പ്ലഗ്-ഇന്‍ ഹൈബ്രിഡ് ഇലക്ട്രിക് കാറായ അര്‍ട്യൂറയുടെ ടോപ് സ്പീഡ് 330 കിലോമീറ്ററാണ്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും മൂന്ന് സെക്കന്‍ഡ് മതി. ബ്രിട്ടനില്‍ നിര്‍മ്മിച്ച് ഇറക്കുമതി ചെയ്താണ് ഇപ്പോള്‍ കമ്പനി ഇന്ത്യയില്‍ വില്‍പന നടത്തുന്നത്. ഡെലിവറി ചെയ്യാന്‍ 6 മുതല്‍ 18 മാസം വരെ എടുക്കും. സാധാരണ ഹൈബ്രിഡ് കാര്‍ അല്ല അര്‍ട്യൂറ. സാധാരണ ഹൈബ്രിഡില്‍ ഇലക്ട്രിക് മോട്ടോറും പെട്രോള്‍ എന്‍ജിനും ഉണ്ടാകുമെങ്കിലും ബാറ്ററി പുറമേ നിന്ന് ചാര്‍ജ് ചെയ്യാനാവില്ല. മക്ലാരന്‍ അര്‍ട്യൂറയുടെ അകത്തളത്തിലെ ദൃശ്യം എന്നാല്‍, പ്ലഗ് ഇന്‍ ഇലക്ട്രിക് കാറില്‍ സാധാരണ ഇലക്ട്രിക് കാറുകളിലെ പോലെ പ്ലഗ് ഉപയോഗിച്ച് ബാറ്ററി ചാര്‍ജ് ചെയ്യാം. ഇലക്ട്രിക് മോട്ടോറുമുള്ളതിനാല്‍ ഇലക്ട്രിക് കാറായി തന്നെ ഉപയോഗിക്കുകയും ചെയ്യാം. ഒപ്പം പെട്രോള്‍ എന്‍ജിനും ഇന്ധനടാങ്കുമുണ്ടാകും. 680 എച്ച്.പി സംയോജിത കരുത്തും 720 എന്‍.എം സംയോജിത ടോര്‍ക്കുമുള്ളതാണ് അര്‍ട്യൂറയിലെ 3.0 ലിറ്റര്‍ ട്വിന്‍-ടര്‍ബോ വി6 എന്‍ജിനും പിന്നില്‍ ഇടംപിടിച്ചിട്ടുള്ള ഇലക്ട്രിക് മോട്ടോറും. മികച്ച ഇന്‍ഫോടെയ്ന്‍മെന്റ് ഉള്‍പ്പെടെ ഉന്നത ഫീച്ചറുകളാല്‍ സമ്പന്നമാണ് ലക്ഷ്വറി കാര്‍. 5.10 കോടി രൂപയാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില.
◾നിലാവിന്‍ നുറുങ്ങുപോലെ ആത്മാവില്‍ കലരുന്ന ചാരുഗീതങ്ങളുടെ സമാഹാരം. കവി ”ഇതുവരെ പാടാതെ പാടുവാനായി ഹൃദയത്തില്‍ കരിതിയ” ലോലനാദങ്ങശ് സ്നേഹമധുരസ്മൃതികളായി പൊതിയുന്നു. പ്രേമവും കാമവും വിരഹവും വിഷാദവും വാത്സല്യവും ഒക്കെച്ചേര്‍ന്ന് ഈ കാവ്യശരീരങ്ങള്‍ക്ക് രൂപവും ഭാവവും പകരുന്നു, ഏകാന്തജാലകം തേടിവന്നെത്തുന്ന മിന്നാമിനുങ്ങുകളാണ് ഇവ; ഉയിരിലെ മുറിവുകളില്‍ തൂവല്‍ തൊടുന്നവ. ‘പറയൂ പ്രണയമേ’. റഫീക്ക് അഹമ്മദ്. എച്ച് & സി ബുക്സ്. വില 100 രൂപ.
◾മാമ്പഴം കഴിക്കുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഇതില്‍ പ്രധാനപ്പെട്ട സംഗതിയാണ് കഴിക്കുന്നതിന് അര മണിക്കൂര്‍ മുന്‍പെങ്കിലും ഇത് വെള്ളത്തില്‍ മുക്കിയിടണം എന്നത്. ഇത്തരത്തില്‍ വെള്ളത്തില്‍ മുക്കിയിടുന്നത് പലവിധ കാരണങ്ങളാലാണ്. ഒന്നാമതായി മാങ്ങ ചൂടുള്ള ഒരു പഴമായിട്ടാണ് കരുതപ്പെടുന്നത്. ശരീരത്തെ ചൂട് പിടിപ്പിക്കാനുള്ള കഴിവ് മാങ്ങയ്ക്കുണ്ടെന്ന് ആയുര്‍വേദം പറയുന്നു. ഈ ചൂടിനെ ശമിപ്പിക്കാന്‍ കുറച്ച് നേരം വെള്ളത്തില്‍ മുക്കിയിടുന്നതിലൂടെ സാധിക്കുമെന്ന് ഡയറ്റീഷ്യന്മാര്‍ പറയുന്നു. മാങ്ങയുടെ പുറമേക്ക് രാസവളങ്ങള്‍ പ്രയോഗിച്ചിട്ടുണ്ടെങ്കില്‍ അവ നീക്കാനും കുറച്ച് നേരം വെള്ളത്തില്‍ ഇട്ട് വയ്ക്കുന്നതിലൂടെ സാധിക്കും. മാങ്ങയിലുള്ള പോഷണങ്ങള്‍ വലിച്ചെടുക്കുന്നതിനെ തടയുന്ന ആന്റി ന്യൂട്രിയന്റായ ഫൈറ്റിക് ആസിഡ് നീക്കം ചെയ്യുന്നതിനും ഈ പ്രക്രിയ സഹായിക്കും. വെള്ളത്തില്‍ മുക്കിവയ്ക്കാതെ മാങ്ങ തിന്നുന്നത് ദഹനസംവിധാനത്തെ ബാധിക്കാമെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. മാങ്ങ കഴിച്ച ശേഷം തലവേദന, മലബന്ധം, ഓക്കാനം പോലുള്ള ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനെ വൈദ്യസഹായം തേടേണ്ടതാണ്.