തിരൂർ സ്വദേശി ഹോട്ടലുടമയായ സിദ്ധിഖിന്റെ കൊലപാതകം ഹണി ട്രാപ്പിനിടെ.ഹണി ട്രാപ്പിലൂടെ സാമ്പത്തിക ലാഭമായിരുന്നു പ്രതികളുടെ ഉദ്ദേശ്യം. എതിർത്തപ്പോൾ ചുറ്റിക കൊണ്ട് അടിച്ചതാണ് മരണകാരണമെന്നും,അട്ടപ്പാടി ചുരത്തിൽ മൃതദേഹം ഉപേക്ഷിക്കുവാനുള്ള തീരുമാനം ആഷിക്കിന്റേതായിരുന്നുവെന്നും റിപ്പോർട്ട്.ഹണി ട്രാപ് ആസൂത്രണം ചെയ്തത് മൂന്നുപേരും ചേർന്നാണെന്നും പ്രതികൾ കുറ്റം സമ്മതിച്ചെന്നും മലപ്പുറം എസ് പി.സുജിത്ത് ദാസ് പറഞ്ഞു.