സമൂഹ മാധ്യമങ്ങളിൽ തങ്ങളെ ടാഗ് ചെയ്ത് പ്രതിഷേധം അറിയിക്കാൻ താരങ്ങൾ അഭ്യർത്ഥിച്ചു. ബ്രിജ് ഭൂഷനെതിരെയുള്ള സമരം ഗുസ്തി താരങ്ങൾ തുടരുകയാണ്. കറുത്ത ബാഡ്ജ് ധരിച്ച് ഗുസ്തി താരങ്ങൾ കരിദിനം ആചരിക്കുകയാണിന്ന്.പ്രതീക്ഷയോടെയാണ് സമരം നടത്തുന്നതെന്നും,രാജ്യത്തെ വനിതകളുടെ ആത്മാഭിമാനത്തിന് വേണ്ടിയുള്ള പോരാട്ടം ആണിതെന്നും താരങ്ങൾ പറഞ്ഞു.അതേസമയം, കേസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മൊഴി മജിസ്ട്രേറ്റ് മുൻപാകെ രേഖപ്പെടുത്തി. മറ്റുള്ളവരുടെ മൊഴി ഉടൻ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.
രാജ്യത്തെ ജനങ്ങളുടെ പിന്തുണ അഭ്യർത്ഥിച്ച് ഗുസ്തി താരങ്ങൾ
