മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്തുനിന്ന് പ്രത്യേക വിമാനത്തിൽ തിരൂരങ്ങാടിബോട്ടപകടം നടന്ന താനൂരിലെത്തി. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെത്തി അപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ചു. മന്ത്രി ആന്റണി രാജുവും ഒപ്പമുണ്ട്.ബോട്ട് അപകടത്തിൽ ഇന്നുതന്നെ ധനസഹായം പ്രഖ്യാപിക്കുമെന്ന് ആന്റണി രാജു അറിയിച്ചു.
അതോടൊപ്പം തൂവൽ തീരത്ത് ബോട്ട് മുങ്ങിയ സ്ഥലത്ത് നാവിക സേനയും , എൻഡി ആർഫും തെരച്ചിൽ തുടരുന്നു.ഇനി കണ്ടെത്താനുള്ളത് ഒരാളെയാണെന്നാണ് പോലീസ് പറയുന്നത്.