താനൂർ ബോട്ട് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 22 ആയി. ആശുപത്രിയിൽ ഉള്ള പത്തുപേരും അപകട നില തരണം ചെയ്തു. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകി തുടങ്ങി. മരിച്ചവരിൽ പത്തുപേർ ബന്ധുക്കൾ. എൻ ഡി ആർ എഫിന്റെ നേതൃത്വത്തിൽ തെരച്ചിൽ തുടരുന്നു. സ്കൂബ ഡൈവിങ്ങ് സംഘവും നാവികസേനയും സ്ഥലത്തെത്തി. സംസ്ഥാനത്ത് ഇന്ന് ഔദ്യോഗിക ദുഃഖാചരണം. മത്സ്യബന്ധന ബോട്ട് രൂപം മാറ്റി യാത്രാബോട്ടാക്കിയെന്നും സർവീസ് നടത്തിയിരുന്നത് ചട്ടങ്ങൾ ലംഘിച്ചായിരുന്നെന്നും റിപ്പോർട്ട് ആർക്കും ലൈഫ് ജാക്കറ്റ് പോലും ഉണ്ടായിരുന്നില്ലെന്ന് രക്ഷാപ്രവർത്തകർ. ബോട്ടുടമ താനൂർ സ്വദേശി നാസർ ഒളിവിലാണ്. നാസറിനെതിരെ നരഹതത്യാകുറ്റം ചുമത്തി കേസെടുത്തു.
സംസ്ഥാനത്ത് ഇന്ന് ഔദ്യോഗിക ദുഃഖാചരണം
