വയനാട് പുഴമുടിയിൽ കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് മരണം. കണ്ണൂർ, കാസർകോട് സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കൽപ്പറ്റ – പടിഞ്ഞാറത്തറ റോഡിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. റോഡ് സൈഡിലെ പോസ്റ്റിൽ ഇടിച്ച് നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിയുകയായിരുന്നു. മൂന്ന് പേരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വയനാട് പുഴമുടിയിൽ കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് മരണം
