പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസിന് സുരക്ഷാവീഴ്ച.എഡിജിപി ഇന്റലിജൻസ് തയ്യാറാക്കിയ സുരക്ഷാ സ്കീം ചോർന്നു. സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ പൂർണ്ണ വിവരങ്ങൾ അടക്കമുള്ളവയാണ് ചോര്‍ന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനം നടക്കുന്ന ജില്ലകളിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് മാത്രമാണ് ഇത് കൈമാറിയിരുന്നത്. ഇതെങ്ങനെ ചോർന്നുവെന്നതിൽ അന്വേഷണം എഡിജിപി ഇന്റലിജൻസ് ടികെ വിനോദ് കുമാർ ആരംഭിച്ചു. മാറ്റം വരുത്തി പുതിയ സ്കീം തയ്യാറാക്കിത്തുടങ്ങി. അതിനിടെയാണ് പ്രധാനമന്ത്രിക്ക് നേരെ ആക്രമണം നടത്തുമെന്ന ഭീഷണി സന്ദേശവും ലഭിച്ചിട്ടുള്ളത്.
പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസിന് സുരക്ഷാവീഴ്ച
