മാർച്ച് പതിനഞ്ചിന് സ്പീക്കറുടെ ഓഫിസിന് മുന്നിലെ സംഘർഷത്തിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയതിന് പ്രതിപക്ഷ നേതാവിന്റെ മൂന്നു പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്ക് നോട്ടീസ് ലഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 7 പ്രതിപക്ഷ എംഎൽഎമാരുടെ പി എ മാർക്കും മാധ്യമപ്രവർത്തകർക്കും നിയമസഭാ സെക്രട്ടറിയേറ്റ് നോട്ടീസ് അയച്ചിരുന്നു.