മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയ കേസിലെ ഭിന്ന വിധിക്കെതിരെയുള്ള റിവ്യു ഹർജി ലോകായുക്ത ഇന്ന് പരിഗണിക്കും. അഭിഭാഷകന് ഇന്ന് എത്താൻ സാധിക്കാത്തതിനാൽ കേസ് പരിഗണിക്കുന്നത് നാളേക്ക് മാറ്റണമെന്ന് പരാതിക്കാരൻ ആർഎസ് ശശികുമാർ ആവശ്യപ്പെടും.ഭിന്നവിധിയിലെ ഉത്തരവു പ്രകാരം ഫുൾ ബെഞ്ച് കേസ് പരിഗണിക്കുന്നത് നാളെയാണ്.ദുരിതാശ്വാസ ഫണ്ട് വകമാറ്റിയ കേസ് പരിഗണിക്കാൻ ലോകായുക്തക്ക് അധികാരമുണ്ടോ എന്നതിലായിരുന്നു ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനും ഉപലോകായുക്ത ജസ്റ്റിസ് ഹാറുൺ അൽ റഷീദിനുമിടയിൽ ഭിന്നത ഉണ്ടായത്. ഇക്കാരണത്താലാണ് കേസ് ഫുൾ ബെഞ്ചിന് വിട്ടത്.