ലോകത്തെ ഏറ്റവും സമ്പന്നരുടെ റാങ്കിംഗുമായി ഈ വര്‍ഷത്തെ ഫോബ്സ് പട്ടിക പുറത്ത്. പട്ടിക പ്രകാരം ഇന്ത്യയില്‍ 169 ശതകോടീശ്വരന്മാരാണുള്ളത്. ഇതില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനി (8340 കോടി ഡോളര്‍) ആണ് ഏറ്റവും മുന്നിലുള്ളത്. അദ്ദേഹമാണ് ഏഷ്യയിലെ ഏറ്റവും സമ്പന്നന്. ലോക റാങ്കിംഗില്‍ 9-ാം സ്ഥാനവും മുകേഷ് അംബാനി സ്വന്തമാക്കി. അദാനി ഗ്രൂപ്പ് ചെയര്മാന് ഗൗതം അദാനി 24-ാം സ്ഥാനത്തേക്ക് വീണതോടെയാണ് മുകേഷ് അംബാനി ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായി വീണ്ടും സ്ഥാനം നേടിയത്. ഫോബ്സ് പട്ടിക പ്രകാരം ഇന്ത്യക്കാരില്‍ രണ്ടാമന് ഗൗതം അദാനി (4720 കോടി ഡോളര്‍) തന്നെ. ഇവര്‍ക്ക് പിന്നാലെയുള്ളത് എച്ച്സിഎല്‍ സഹസ്ഥാപകന്‍ ശിവ് നാടാര്‍ (2560 കോടി ഡോളര്‍), സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സ്ഥാപകന്‍ സൈറസ് പൂനാവാല (2260 കോടി ഡോളര്‍), ആഴ്സിലര് മിത്തല്‍ ചെയര്മാന് ലക്ഷ്മി മിത്തല്‍ (1770 കോടി ഡോളര്‍) എന്നിവരാണ്. ഇന്ത്യയിലെ സ്ത്രീ സമ്പന്നരില്‍ മുന്നില്‍ സാവിത്രി ജിന്‍ഡലാണ് (1750 കോടി ഡോളര്‍). ലോകത്താകെ 2648 ശതകോടീശ്വരന്മാരില് 21,100 കോടി ഡോളര്‍ ആസ്തിയുമായി ലൂയി വുട്ടോണ്‍ ഉടമ ബെര്‍ണാഡ് അര്‍നോള്‍ട്ട് ആണ് ഫോബ്സ് പട്ടികയില്‍ ലോകത്തെ ഏറ്റവും സമ്പന്നന്. 18,000 കോടി ഡോളര്‍ ആസ്തിയുള്ള ഇലോണ്‍ മസ്ക് രണ്ടാമനും, 11,400 കോടി ഡോളര്‍ ആസ്തിയുള്ള ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് മൂന്നാമനുമാണ്. ഈ പട്ടികയില്‍ ഒന്‍പത് മലയാളികളും ഇടം നേടിയിട്ടുണ്ട്. 530 കോടി ഡോളര്‍ ആസ്തിയുമായി ലോകത്തിലെ സമ്പന്നരായ മലയാളികളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്മാന് എംഎ യൂസഫലിയുള്ളത്. ലോക റാങ്കിംഗില്‍ 497-ാമതാണ് യൂസഫലിയുടെ സ്ഥാനം. ക്രിസ് ഗോപാല കൃഷ്ണന്, രവി പിള്ള, സണ്ണി വര്‍ക്കി, ജോയ് ആലുക്കാസ്, ഡോം ഷംസീര്‍ വയലില്‍, ബൈജു രവീന്ദ്രന്, എസ്.ഡി ഷിബുലാല്‍, പിഎന്‍സി മേനോന്, കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി എന്നിവരും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.