മനപ്പൂർവ്വം മധുവിനെ കൊല്ലണമെന്ന് പ്രതികൾക്ക് ഉദ്ദേശമുണ്ടായിരുന്നില്ലെന്നും, മനപ്പൂർവ്വമല്ലാത്ത നരഹത്യയാണ് ചുമത്തിയിരിക്കുന്നതെന്നും, എസ് സി,എസ്ടി വകുപ്പുപ്രകാരവുമാണ് ശിക്ഷയെന്നും അഭിഭാഷകൻ സിദ്ദിഖ് പറഞ്ഞു. അട്ടപ്പാടി മധുകൊലക്കേസിൽ കോടതിയിൽ നിന്നുണ്ടായത് നീതി പൂർവ്വമായ വിധിയാണെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു.വ്യത്യസ്ഥമായ ശിക്ഷയാണ് ഓരോ പ്രതികൾക്കും ലഭിക്കുക. കോടതിയുടെ മുന്നിൽ വന്ന എല്ലാ തെളിവുകളും പരിഗണിച്ചിട്ടുണ്ട്. അതിൽ നിന്നെല്ലാം മനപൂർവ്വമുള്ള കൊലപാതകമാണെന്ന് തെളിഞ്ഞിട്ടില്ലെന്നും അഭിഭാഷകൻ സിദ്ദിഖ് പറഞ്ഞു.
മധുകൊലക്കേസിൽ കോടതിയിൽ നിന്നുണ്ടായത് നീതി പൂർവ്വമായ വിധിയാണെന്ന് അഭിഭാഷകൻ
