മതനിരപേക്ഷത സംരക്ഷിക്കാൻ കേരളവും തമിഴ് നാടും തോളോടു തോൾ ചേർന്നു നിൽക്കുമെന്ന പ്രഖ്യാപനത്തോടെ വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തിന് തുടക്കം കുറിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ഒരുമിച്ചു ദീപം തെളിച്ചതോടെ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന 603 ദിവസം നീളുന്ന ആഘോഷ പരിപാടികൾക്കു തുടക്കമായി. വൈക്കം സത്യാഗ്രഹം കേരളത്തിലേതു പോലെ തന്നെ തമിഴ് നാട്ടിലെയും സാമൂഹിക നീതിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമയമായിരുന്നുവെന്നും ഈ സമരത്തിന്റെ പ്രാധാന്യം ഇന്നത്തെ തലമുറയിൽ എത്തിക്കേണ്ട കടമ ഇരു സംസ്ഥാന സർക്കാരുകൾക്കുമുണ്ടെന്നും എം കെ സ്റ്റാലിൻ പറഞ്ഞു.