തമിഴ്നാട് കാഞ്ചീപുരം കുരുവിമലയ്ക്ക് സമീപം നരേന്ദ്രകുമാർ എന്നയാളുടെ ഉടമസ്ഥതയിലുള്ള നാൽപ്പതിലേറെപ്പേർ ജോലി ചെയ്യുന്ന പടക്കശാലയിൽ സ്ഫോടനമുണ്ടായി.തൊട്ടടുത്ത പടക്കശാലയിലേക്കും തീ പടർന്നു.സ്ഫോടനത്തിൽ എട്ട് പേർ മരിച്ചു.നാല് കെട്ടിടങ്ങൾ പൂർണമായും തകർന്നു. മരിച്ചവരിൽ മൂന്ന് പേർ സ്ത്രീകളാണെന്നാണ് വിവരം. പത്തോളം പേരുടെ നില ഗുരുതരമാണ്. കുടുങ്ങിക്കിടന്ന ഇരുപത് പേരെ അഗ്നിരക്ഷാസേന എത്തിയാണ് രക്ഷപ്പെടുത്തിയത്. പടക്കശാലയുടെ പുറത്ത് ഉണങ്ങാനിട്ട പടക്കങ്ങളിലേക്ക് തീ പടരുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.