ഭാരത് ജോഡോ യാത്രയ്ക്കിടയിലെ പരാമർശത്തിന്റെ തെളിവുകൾക്കായി ഇന്നലെ രാഹുൽ ഗാന്ധിയുടെ വീട്ടിലെത്തിയ പോലീസിനോട് പാർലമെൻറിനകത്തും പുറത്തും അദാനിക്കെതിരെ താൻ നടത്തുന്ന പരാമർശങ്ങളുടെ പേരിലാണോ ഈ നടപടിയെന്നായിരുന്നു രാഹുലിന്റെ ചോദ്യം. എന്നാൽ വിവരങ്ങൾ ലഭ്യമാക്കാൻ അദ്ദേഹം കൂടുതൽ സമയം ആവശ്യപ്പെട്ടെന്നും യാത്ര ഡൽഹിയിലൂടെ കടന്നു പോയപ്പോൾ പരാതി പറഞ്ഞവർ ഡൽഹിയിലുണ്ടെങ്കിൽ അവർക്കു നിയമ സഹായം നൽകാനും സുരക്ഷ നൽകാനുമാണു വിവരങ്ങൾ ആവശ്യപ്പെട്ടതെന്നും സ്പെഷൽ കമ്മീഷണർ പറഞ്ഞു.
ഭാരത് ജോഡോ യാത്രയ്ക്കിടയിലെ പരാമർശത്തിനു തെളിവ് തേടി പോലീസ്
