കെടിയു വിസി സിസ തോമസിനെതിരായ നടപടി ശക്തമാക്കി സർക്കാർ. മുൻകൂർ അനുമതിയില്ലാതെ വിസി സ്ഥാനമേറ്റെടുത്തതിന് കാരണം കാണിക്കാൻ ഉന്നതവിദ്യാഭ്യാസ സെക്രട്ടറി നോട്ടീസ് നൽകി. സർക്കാർ നൽകിയ പേരുകൾ തള്ളി ഗവർണ്ണർ സിസയെ നിയമിച്ചത് മുതൽ സർക്കാർ ഉടക്കിലായിരുന്നു. സിസാ തോമസിനെ നിയമിച്ച് 5 മാസത്തിന് ശേഷമാണ് ചുമതലയേറ്റതിൽ കാരണം കാണിക്കൽ നോട്ടീസ്. അടുത്തിടെ സിസയെ സാങ്കേതിക വിദ്യാഭ്യാസവകുപ്പിൽ നിന്നും മാറ്റി പകരം നിയമനം നൽകിയിരുന്നില്ല. ഒടുവിൽ സിസയുടെ പരാതിയിൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ തിരുവനന്തപുരത്ത് നിയമിക്കാൻ ഉത്തരവിടുകയായിരുന്നു.
കെടിയു വിസി സിസ തോമസിനെതിരായ നടപടി ശക്തമാക്കി സർക്കാർ
