നിയമസഹായത്തിനും മറ്റും തടവുകാർക്ക് ആധാർ ഉപയോഗിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് അനുമതി നൽകി. നവംബറിൽ തടവുകാർക്ക് ആധാർ നൽകാനായി പ്രത്യേക ക്യാംപുകൾ നടത്താൻ ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയിരുന്നു. പ്രിസണർ ഇൻഡക്ഷൻ ഡോക്യുമെൻറ് തിരിച്ചറിയൽ രേഖയായി പരിഗണിച്ചാണ് ആധാർ നൽകുന്നത്. തടവുകാരുടെ ആരോഗ്യ പരിരക്ഷ, തൊഴിൽ പരിശീലനം, കുടുംബങ്ങളുടെ സന്ദർശനം എന്നിവയ്ക്കും ആവശ്യമെങ്കിൽ മാത്രം ആധാർ ഉപയോഗിക്കാം.
തടവുകാർക്ക് ആധാർ നൽകാൻ അനുമതിയായി.
