പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിനകം മാലിന്യ സംസ്കരണം കൃത്യമായ രീതിയിലാക്കുകയാണ് ലക്ഷ്യമെന്ന് കോടതി പറഞ്ഞു. കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, പഞ്ചായത്ത് എന്നിങ്ങനെ തദ്ദേശസ്ഥാപനങ്ങളെ മൂന്നായി തിരിച്ച് മൂന്ന് അമിക്കസ് ക്യൂറി മാരെ നിയോഗിക്കും. ബ്രഹ്മപുരം മാലിന്യ പ്ലാൻറിലെ വീഴ്ച്ചകളുടെ പശ്ചാത്തലത്തിൽ സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റിസ് എസ് വി ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിനകം മാലിന്യ സംസ്കരണം കൃത്യമായ രീതിയിലാക്കുകയാണ് ലക്ഷ്യമെന്ന് കോടതി
